കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കൾ വാഹനം നിർത്തുകയും ഫൈസൽ ഒഴികെയുള്ളവർ പുറത്തിറങ്ങുകയും ചെയ്‌.

ഈ സമയം കാർ ഉരുണ്ടുനീങ്ങി 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

accident #car #kuttikkanam #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *