ഉയരങ്ങളിൽ ന്യൂമാൻ്റെ വനിതാ ബാൻഡ്; ഈ പെൺപട ന്യൂമാന്റെ അഭിമാനം

തൊടുപുഴ: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻന്യൂമാൻ കോളജിലെ വനിതാ ബാൻഡ് തൊടുപുഴയിൽ നിന്നു ഡൽഹിയിൽ എത്തിയപ്പോൾ പൂവണിയുന്നതു 18 കേരള ബറ്റാലിയനു കീഴിലുള്ള എൻസിസി പരിശീലകനായ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിന്റെ എട്ടു വർഷമായുള്ള കാത്തിരിപ്പ്. സംസ്‌ഥാനതലത്തിൽ ആദ്യമായാണ് ഒരു കോളജിലെ വനിതാ ബാൻഡ് റിപ്പബ്ലിക് ദിന പരേഡിലേക്ക് എത്തുന്നത്. 8 വർഷം മുൻപ് 2016ലാണ് ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിൻ്റെ നേതൃത്വത്തിൽ ബാൻഡ് ആരംഭിക്കുന്നത്. അന്ന് ആവശ്യമായ സംഗീതോപകരണങ്ങൾ പോലും ബാൻഡിന് ഇല്ലായിരുന്നു. തുടർന്നു കോളജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ് മുൻ മേധാവി പ്രഫ. റജീന ജോസഫാണ് അതിനായുള്ള സഹായം ചെയ്‌തത്. അന്നും പരേഡിൽ എത്താൻ പരിശ്രമിച്ചെങ്കിലും നിരാശ മാത്രമായിരുന്നു ഫലം.തുടർന്നും നിരന്തരമായുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് സ്വപ്‌പ്ന നേട്ടത്തിലേക്ക് എത്തിയത്. ഇപ്പോഴും പെൺകുട്ടികൾക്കു പരിമിതികൾ സൃഷ്‌ടിക്കുമ്പോഴും പല കടമ്പകൾ മറികടന്ന് ഈ നേട്ടം കൈവരിച്ചതിൽ ഏറെ അഭിമാനവും അതോടൊപ്പം സന്തോഷവും തോന്നുന്നെന്ന് പ്രജീഷ് സി.മാത്യു പറഞ്ഞു. ന്യൂമാനിലെ മൂന്നാം വർഷം ഇക്കണോമിക്‌സ് ബിരുദ വിദ്യാർഥിനിയായ എം. ആർ.രാധിക നയിക്കുന്ന വനിതാ ബാൻഡിൽ കോളജിലെ 28 പേരാണുള്ളത്. പരേഡിൽ പങ്കെടുക്കുക എന്ന സ്വ‌പ്നത്തിനൊപ്പം ബാൻഡ് നയിക്കുന്നത് വലിയ അഭിമാനമായി തോന്നുന്നു എന്നും എം.ആർ. രാധിക പറഞ്ഞു. പ്രതികൂല കാലാവസ്‌ഥയെ തരണം ചെയ്യുക എന്നതിന്റെ ഭാഗം കൂടിയാണ് സംഘം ഒരു മാസം മുൻപേ സംഘം ഡൽഹിയിലേക്കു തിരിച്ചത്. ഇന്നലെ ഡൽഹിയിൽ എത്തിയ സംഘം അവസാനഘട്ട പരിശീലനവും ആരംഭിച്ചു.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Leave a Reply

Your email address will not be published. Required fields are marked *