ചെറുതോണി: ടൗണിൽ മദ്യപിച്ചശേഷം ബൈക്ക് റൈഡിങ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുന്ന് കൗമാരക്കാരിൽ രണ്ടുപേരെ ഇടുക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. ശ നിയാഴ്ച വൈകീട്ട് അഞ്ചിന് ചെറുതോണി പാലത്തിലൂടെ അമിതവേഗത്തിലും അമിത ശബ്ദത്തോടെയും ബൈക്ക്ഓടിക്കുകയായിരുന്നു. മൂന്നുപേരുണ്ടെങ്കിലും രണ്ടുപേർ മാറിമാറിയാണ് ബൈക്ക് ഒടിച്ചിരുന്നത്. ആരും ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല.
നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസെത്തിയതറിഞ്ഞ് ഓടിച്ചു പോകുന്നതിനിടെ പെട്രോൾ തീർന്നതിനാൽ ഒരാൾ ബൈക്ക് ഉപേക്ഷിച്ച് കടന്നുകളയു കയായിരുന്നു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിന് നമ്പർ പ്ലേറ്റില്ലാത്തതും ഇവിടെ കാണത്തതുമാണെന്ന് നാട്ടുകാർ പൊലീ സിനോട് പറഞ്ഞു. പ്രതിയിൽ ഒരാൾ പോക്സോ, മയക്കുമരുന്ന് കേസിൽ പ്രതിയാണ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#bikeride #arrested #cheruthoni #today #news #updates #nattuvarthakal