പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : മലിനീകരണ നിയന്ത്രണ നടപടികൾ കാര്യക്ഷമമാക്കാൻ രാജ്യവ്യാപകമായി പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് വ്യത്യസ്ത നിറങ്ങളുള്ള സ്റ്റിക്കറുകൾ നിർബന്ധമാക്കാൻ ഇടപെടുമെന്ന് സുപ്രീംകോടതി. പെട്രോളിന് നീലയും ഡീസലിന് ഓറഞ്ചും നിറത്തിലുള്ള സ്റ്റിക്കറുകൾ പതിക്കുന്നത് വാഹനങ്ങളുടെ ഇന്ധനം തിരിച്ചറിയാൻ സഹായിക്കും. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പിലാക്കുന്നതിന് കേന്ദ്ര മോട്ടോർ വാഹന നിയമങ്ങളിൽ പരിമിതികളുണ്ട്. ആവശ്യമെങ്കിൽ അനുച്ഛേദം 142 പ്രകാരമുള്ള ഭരണഘടനാപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിഷയത്തിൽ ഇടപെടുമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, എ.ജി. മസിഹ് എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. വായു മലിനീകരണവുമായി ബന്ധപ്പെട്ട പൊതുതാൽപര്യഹരജി പരിഗണി ക്കുന്നതിനിടെയാണ് ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#petrol #diesel #vehicles #news #updates #onlinemedia #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *