റോഡിൽ വേയ്സ്റ്റ് ഇട്ടയാളെ കണ്ടെത്തി ഫൈൻ അടപ്പിച്ചു

ഇടുക്കി : ഇന്നലെ ഉപ്പുതോട് പ്രകാശ് റോഡിനരികിൽ വേയ്സ്റ്റ് ഇട്ട വ്യക്തിയെ ഹരിതകർമ്മ സേനാംഗങ്ങൾ ആയ ശ്രീമതി ടെസ്സി ജോസ്ഫും ശ്രീമതി സിന്ധു വിജയനും മുന്നിട്ടിറങ്ങി കണ്ടെത്തി. വേയ്സ്റ്റുമായി വന്നയാൾ ആരും കാണുന്നില്ല എന്ന് നോക്കി വേയ്സ്റ്റ് തട്ടിയിട്ട് പോവുകയായിരുന്നു. ഉടൻതന്നെ ഹരിതകർമ്മ സേനാംഗങ്ങൾ കടക്കാരനെ കണ്ടെത്തുകയും അധികൃതരെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് അയാൾ കുറ്റം സമ്മതിപ്പിക്കുകയും ഫൈൻ ഈടാക്കുകയും ചെയ്തു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

മകരജ്യോതി ദർശനത്തിനായി ജില്ല പൂർണ്ണസജ്ജമായതായി ജില്ലാകളക്ടർ വി വിഗ്നേശ്വരി അറിയിച്ചു

ഇടുക്കി : ജില്ലയിൽ മകരജ്യോതി ദർശിക്കാൻ കഴിയുന്ന പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിലെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മുന്നോടിയായി വള്ളക്കടവിലെ വനംവകുപ്പ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലാ പോലീസ് മേധാവി ടി കെ വിഷ്ണുപ്രദീപ് , സബ്കലക്ടർ അനൂപ് ഗാർഗ്, എഡിഎം ഷൈജു പി ജേക്കബ്ബ് എന്നിവർ ഒപ്പമുണ്ടായിരുന്നു.സമഗ്രമായ സുരക്ഷാ സംവിധാനങ്ങളാണ് ഇത്തവണയും ഒരുക്കിയിട്ടുള്ളത്.എട്ട് ഡി വൈ എസ് പിമാർ 19 ഇൻസ്പെക്ടർമാർ ഉൾപ്പെടെ 1200 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. പുറമെ…

Read More

കെട്ടിടത്തിന് തീപിടിച്ചു കോടികളുടെ നഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാർ പശുമല ജങ്ഷനിൽ കെട്ടിടത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ 2നാണ് തീപിടിത്തമുണ്ടായത്. പീരുമേട്ട്, കട്ടപ്പന, കാഞ്ഞിരപ്പള്ളി എന്നിടങ്ങളിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തി 5 ഓടെ തീപൂർണമായും അണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെ ആർ എന്ന കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അരുൾ എൻട്രിസസ്, ഫാൻസി സ്റ്റോർ, സെന്റ് ആന്റണീസ് ഹോം അപ്ലൈൻസ്, അമീർ സ്പെയർപാർട്സ്, ഗ്ലോറി കമ്പ്യൂട്ടർ സെന്റർ, ചോയ്‌സ് ഡ്രൈവിങ് സ്കൂൾ എന്നീ സ്ഥാപനങ്ങളാണ് കത്തിനശിച്ചത്.തടികൊണ്ട് നിർമിച്ച പഴയരണ്ടുനില കെട്ടിടത്തിനാണ് തീപിടിച്ചത്….

Read More

കഞ്ചാവ് വില്‍പ്പനക്കാരെ ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി.

തൊടുപുഴ : ഇടുക്കി, ഉടുമ്പഞ്ചോല, രാജാക്കാട്, ചെരുപുറം, രുക്‌മണി നിവാസ് വീട് അഭിജിത്ത് (31) ഇടുക്കി, ചെറുതോണി ഗാന്ധിനഗർ കോളനി, കാരക്കാട്ട് പുത്തൻ വീട്, അനീഷ് പൊന്നു (36) എന്നിവരെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഒരു വർഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി.14 -ഉം 10.5 ഉം കിലോ ഗ്രാം ഉണക്ക കഞ്ചാവ് കൊണ്ടുപോകുകയും, വീട്ടില്‍ സൂക്ഷിക്കുകയും ചെയ്ത കുറ്റത്തിന് ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് &…

Read More

രണ്ടാമത് എം പി കപ്പ് ഫുട്ബോൾ ജനുവരി 24ന്

തൊടുപുഴ : ഇടുക്കി ജില്ലാ നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്‌കൂളിൻ്റെ സഹകരണത്തോടെ രണ്ടാമത് എം പി കപ്പ് സീനിയർ സ്‌കൂൾ ലെവൽ ഫുട്ബോൾ ടൂർണമെൻ്റ് ജനുവരി 24ന് തുടങ്ങും വിജയികൾക്ക് 10,000/ രൂപയും 5000/ രൂപയും ട്രോഫിയും നെഹ്റു യുവ കേന്ദ്രയുടെ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും പങ്കെടുക്കാൻ താല്‌പര്യമുള്ള സ്‌കൂൾ ടീമുകൾ ഈ നമ്പറിൽ ബന്ധപ്പെടുക. 8606364223 ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #football…

Read More

തൊമ്മൻകുത്ത് പുഴ ഒഴുകട്ടെ; വലിയ മൺതുരുത്ത് ഭാഗികമായി നീക്കം ചെയ്‌തു

തൊടുപുഴ : പുഴയുടെ ഒഴുക്കിന് തടസ്സമായി തൊമ്മൻകുത്ത് പുഴയിലുണ്ടായിരുന്ന വലിയ മൺതുരുത്ത് ഭാഗികമായി നീക്കം ചെയ്‌തു. പുഴയുടെ ഒഴുക്ക് സുഗമമാക്കി. കാലവർഷത്തിൽ വലിയതോതിൽ വെള്ളം വന്ന് പുഴയുടെ മുക്കാൽ ഭാഗത്തോളമുള്ള തുരുത്തിൻ്റെ എതിർ ദിശയിലേക്ക് വെള്ളം കവിഞ്ഞു കയറിയിരുന്നു. ഇതോടെ ചെറിയ മഴ പെയ്‌താൽ പോലും വെള്ളം അടുത്ത പറമ്പുകളിലും റോഡിലും കയറുന്നത് പതിവായിരുന്നു. വാർഡ് മെംബർ ബിബിൻ അഗസ്‌റ്റിൻ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പുഴയിലെ മണലും മണ്ണും നീക്കം ചെയ്യാൻ ജലവിഭവ വകുപ്പിന് നിർദേശം…

Read More

മരുന്നുവാങ്ങാൻ പോകവെ ബസിൽ വെച്ച് അസുഖം മൂർച്ഛിച്ച് ഗൃഹനാഥൻ മരിച്ചു

ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാൻ പോകവെ ബസിൽ വെച്ച് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേൽ മധു (55) ആണ് മരിച്ചത്. കോതമംഗലം ആശുപത്രിയിലേക്കുപോകുമ്പോൾ ബസിൽ വെച്ച് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്നവർ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഐ.എൻ.റ്റി.യു.സി ബൈസൺവാലി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ 30 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഡ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ജിജി മുട്ടുകാട് ആശാരിപറമ്പിൽ കുടുംബാംഗം. മക്കൾ: ഗോകുൽ, ഗോപിക, ദേവിക. മരുമകൻ:…

Read More

ഭാവഗായകൻ പി ജയചന്ദ്രന് അന്ത്യാഞ്ജലി; സംസ്കാരം നാളെ, ഇന്ന് തൃശ്ശൂരിൽ പൊതുദർശനം

മലയാളത്തിൻ്റെ പ്രിയ ഗായകന്‍ പി ജയചന്ദ്രൻ്റെ സംസ്കാരം നാളെ. പറവൂർ ചേന്ദമംഗലം പാലിയത്ത് തറവാട്ടിൽ 3.30 നാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് രാവിലെ എട്ടിന് തൃശ്ശൂർ പൂങ്കുന്നത്തെ തറവാട്ടിൽ മൃതദേഹം എത്തിക്കും. തുടർന്ന് 10 മണിക്ക് സംഗീത നാടക അക്കാദമിയിൽ പൊതുദർശനം. പിന്നീട് പൂങ്കുന്നത്തെ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയാഴ്ച രാവിലെ എട്ടുമണിക്ക് പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ചേന്ദമംഗലത്തേക്ക് മൃതദേഹം കൊണ്ടുപോകുമെന്നാണ് വിവരം. ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് പി ജയചന്ദ്രനെ തൃശൂര്‍ അമല…

Read More

ഉറവപ്പാറ മലമുകളിൽ തീപിടുത്തം; അണയ്ക്ക്ക്കാൻ ശ്രമിച്ചപ്പോൾ കാറ്റിൽ ആളിപടർന്നു

തൊടുപുഴ : ഉറവപ്പാറ മലമുകളിൽ ക്ഷേത്രത്തിനു സമീപമുള്ള പറമ്പിൽ തീപിടുത്തമുണ്ടായി. ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. സാമൂഹിക വിരുദ്ധർ തീയിട്ടതാണെന്നാണ് അനുമാനിക്കുന്നത്. നാട്ടുകാർ തീ കെടുത്താൻ നോക്കിയെങ്കിലും കനത്ത കാറ്റിൽ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ നാട്ടുകാർ സഹായത്തിനായി അഗ്നി രക്ഷാ സേനയെ വിളിച്ചറിയിച്ചു. ഉടൻ തന്നെ തൊടുപുഴയിൽ നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തി. തീപിടുത്തം ഉണ്ടായ സ്ഥലത്തേക്ക് ചെറിയ വാഹനം പോലും എത്തിപ്പെടാൻ പറ്റാത്തതിനാൽ ഏകദേശം രണ്ട്…

Read More

മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് നിര്യാതനായി

തൊടുപുഴ : മുൻ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെൻ്റ് ജോസഫ് കോളേജിന് മുന്നിൽ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടിൽ ഉണ്ടായിരുന്നവർ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More