ഇടുക്കി: ഹൃദ്രോഗത്തിനു മരുന്നുവാങ്ങാൻ പോകവെ ബസിൽ വെച്ച് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഗൃഹനാഥൻ മരിച്ചു. കുഞ്ചിത്തണ്ണി മുട്ടുകാട് പറമ്പേൽ മധു (55) ആണ് മരിച്ചത്. കോതമംഗലം ആശുപത്രിയിലേക്കുപോകുമ്പോൾ ബസിൽ വെച്ച് അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ബസിലുണ്ടായിരുന്നവർ കോതംഗലം ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഐ.എൻ.റ്റി.യു.സി ബൈസൺവാലി മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചു വരുകയായിരുന്നു. കഴിഞ്ഞ 30 വർഷത്തോളം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാർഡ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ജിജി മുട്ടുകാട് ആശാരിപറമ്പിൽ കുടുംബാംഗം. മക്കൾ: ഗോകുൽ, ഗോപിക, ദേവിക. മരുമകൻ: വിഷ്ണു.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
