തൊടുപുഴ : പുഴയുടെ ഒഴുക്കിന് തടസ്സമായി തൊമ്മൻകുത്ത് പുഴയിലുണ്ടായിരുന്ന വലിയ മൺതുരുത്ത് ഭാഗികമായി നീക്കം ചെയ്‌തു. പുഴയുടെ ഒഴുക്ക് സുഗമമാക്കി. കാലവർഷത്തിൽ വലിയതോതിൽ വെള്ളം വന്ന് പുഴയുടെ മുക്കാൽ ഭാഗത്തോളമുള്ള തുരുത്തിൻ്റെ എതിർ ദിശയിലേക്ക് വെള്ളം കവിഞ്ഞു കയറിയിരുന്നു. ഇതോടെ ചെറിയ മഴ പെയ്‌താൽ പോലും വെള്ളം അടുത്ത പറമ്പുകളിലും റോഡിലും കയറുന്നത് പതിവായിരുന്നു.
വാർഡ് മെംബർ ബിബിൻ അഗസ്‌റ്റിൻ കലക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് പുഴയിലെ മണലും മണ്ണും നീക്കം ചെയ്യാൻ ജലവിഭവ വകുപ്പിന് നിർദേശം നൽകിയിരുന്നു. കഴിഞ്ഞ മഴക്കാലത്തിനു മുൻപ് ഇതു നീക്കം ചെയ്യാനുള്ള പണികൾ ആരംഭിച്ചെങ്കിലും മഴ ശക്തമായതോടെ ഇതു തടസ്സപ്പെട്ടു. പിന്നീട് ഇപ്പോഴാണ് മണ്ണുമാന്തി ഉപയോഗിച്ച് ഇതു നീക്കം ചെയ്യുന്ന പണികൾ ആരംഭിച്ചത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
#thommankuth #Thodupuzha #today #news #updates #nattuvarthakal