ബീഫ് കറി കഴിച്ചതിന് പിന്നാലെ 84 കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും; ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്.

കൊച്ചി: അത്താഴത്തിന് ബീഫ് കറി കഴിച്ചതിന് പിന്നാലെ 84കാരിക്ക് കടുത്ത ചുമയും ശ്വാസ തടസവും. അവശനിലയിൽ ആശുപത്രിയിലെത്തിച്ച കോതമംഗലം സ്വദേശിനിയുടെ ശ്വാസകോശത്തിന് നിന്ന് നീക്കിയത് ഇറച്ചിയിലെ എല്ല്. മൂന്ന് ദിവസം മുൻപ് അത്താഴത്തിന് ചോറും ബീഫ് കറിയും കഴിച്ചതിന് പിന്നാലെയാണ് 84 കാരിക്ക് ശ്വാസ തടസം അനുഭവപ്പെട്ടത്. നെഞ്ചിലെന്തോ തടഞ്ഞത് പോലുള്ള ബുദ്ധിമുട്ട് അനുഭവപ്പെട്ട വയോധികയെ കുടുംബം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ ഇഎൻടി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സറേയിലും സിടി സ്കാനിലും തോന്നിയ സംശയത്തിന് പിന്നാലെ വയോധികയെ കൊച്ചി…

Read More

ഹെസ അൻസൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരത്തിന് അർഹയായി

ഇടുക്കി: ഇരുമ്പുപാലം മെഴുകുംചാൽ അൻസൽ പറമ്പിലിൻ്റെ മകൾ ഹെസ അൻസൽ ( 2 വയസ് 8 മാസം) “നിരീക്ഷണ പാടവം. – ഓർമ്മശക്തി” പരിശോധനയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്കാരത്തിന് അർഹയായി.കുഞ്ഞു പ്രായത്തിലെ മികച്ച പ്രകടനം കാഴ്ചവച്ച മിടുക്കിക്ക് അഭിനന്ദനങ്ങൾ

Read More

രാത്രി മുഴുവൻ ക്രൂര മർദ്ദനം, മരിച്ചെന്നു കരുതി സ്ഥലംവിട്ടു; പീഡനക്കേസിൽ ഒരാൾ കസ്റ്റഡിയിൽ

എറണാകുളം : ചോറ്റാനിക്കരയിൽ പത്തൊമ്പതുകാരിയെ ക്രൂര പീഡനത്തിരയാക്കിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കസ്റ്റഡിയിൽ. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലർച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച്‌ച രാത്രി 11 മണിയോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്‌ച രാവിലെ വരെ പെൺകുട്ടിയെ ക്രൂരമായി മർദ്ദിച്ചുവെന്നാണ് വിവരം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. മരിച്ചെന്നുകരുതിയാണ് പ്രതി സ്ഥലം വിട്ടതെന്നും പൊലീസിന് മൊഴി നൽകി. ഞായറാഴ്‌ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ്…

Read More

ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഇടയാർ കവലയ്ക്ക് സമീപം ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം, ഗുരുതരമായ പരിക്കേറ്റ യുവാവിനെ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

Read More

മിഠായി കവർ പോലും അലക്ഷ്യമായി വലിച്ചെറിയരുതെന്ന് ജില്ലാ കളക്ടർ

ഇടുക്കി : വീടുകളിൽ ശരിയായ മാലിന്യസംസ്കരണം നടത്തുന്നതിൽ കുട്ടികൾക്ക് വലിയ പങ്കുണ്ടെന്ന് ജില്ലാ കളക്ടർ വി വിഗ്നേശ്വരി. മിഠായി കവർ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുന്നതും മാലിന്യനിർമ്മാർജ്ജനത്തിന്റെ ഭാഗമാണ്. “സ്വച്ഛത ഹി സേവാ” ചിത്രരചനാ മത്സരത്തിന്റെ ഭാഗമായുള്ള പെയിന്റിങ് പ്രദർശനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ നിർവഹിക്കുകയായിരുന്നു കളക്ടർ. എല്ലാ കുട്ടികളും തങ്ങളുടെ വീടുകളിൽ ശാസ്ത്രീയ മാലിന്യസംസ്കരണം നടക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും ഉറവിടത്തിൽ തരംതിരിക്കൽ നടത്താൻ മാതാപിതാക്കളെ സഹായിക്കണമെന്നും ഓർമ്മപ്പെടുത്തി. ഭരണസംവിധാനങ്ങളോ ഉദ്യോഗസ്ഥരോ മാത്രം വിചാരിച്ചാൽ മാലിന്യസംസ്കരണം പൂർണ്ണമാവില്ലെന്നും ഓരോ…

Read More

ചരിത്രം കുറിച്ച് ഐഎസ്ആർഒ; സെഞ്ച്വറി അടിച്ച് ശ്രീഹരിക്കോട്ട; GSLV – F15 NVS – 02 വിക്ഷേപണം വിജയകരം

ഐഎസ്ആർഒയുടെ ബഹിരാകാശകവാടമായ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയിസ് സെൻ്ററിൽ നിന്നുള്ള നൂറാം വിക്ഷേപണം വിജയം കണ്ടു. ഗതിനിർണയ ഉപഗ്രഹമായ NVS -02 GSLV F15 റോക്കറ്റ് ഭ്രമണപഥത്തിലെത്തിച്ചു. രാവിലെ 6.23നാണ് ശ്രീഹരിക്കോട്ടയുടെ സെഞ്ച്വറി വിക്ഷേപണ വാഹനം കുതിച്ചുയർന്നത്. രാജ്യത്തെ പ്രധാന ബഹിരാകാശ പരീക്ഷണങ്ങൾക്കൊക്കെ കവാടമായി മാറിയത് സതീഷ് ധവാൻ സ്പെയിസ് സെൻ്ററാണ്. 1971 ൽ ആണ് ഐഎസ്ആർഒ ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിക്കുന്നത്. പിന്നീടങ്ങോട്ട് സൂര്യനേയും ചന്ദ്രനേയും ചൊവ്വയേയും ഒക്കെ പഠിക്കാനും പരിചിതമാക്കാനും സതീഷ്…

Read More

വീടിന് മുകളിലേക്ക് കൂറ്റൻപാറ പതിച്ചു; വീട് പൂർണമായി തകർന്നു, ഒരാൾക്ക് പരിക്ക്

അടിമാലിയിൽ വീടിനു മുകളിലേക്ക് കൂറ്റൻപാറ പതിച്ച് അപകടം, വീട് പൂർണമായി തകർന്നു. അടിമാലി കല്ലാർ വട്ടയാർ സ്വദേശി അനീഷിൻ്റെ വീടിന് മുകളിൽ ആണ് കൂറ്റൻപാറ വന്നു പതിച്ചത്. സമീപത്തെ ഏലത്തോട്ടത്തിൻ്റെ ഉയർന്ന പ്രദേശത്ത് നിന്ന് പാറ ഉരുണ്ട് വന്നതാണ്. അനീഷും, ഭാര്യയും, മൂന്നു മക്കളും സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നു. ഒരു കുട്ടിക്ക് കാലിന് സാരമായ പരിക്കു പറ്റി. അനീഷും കുടുംബവും അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Read More

അൻപതോളം കുടുംബങ്ങൾക്ക് വെള്ളമില്ലാതായിട്ട് ഒരു മാസം

വണ്ണപ്പുറം : വെൺമറ്റത്തിനും എഴുപതേക്കറിനും ഇടയിലുള്ള അൻപതോളം കുടുംബങ്ങൾക്കു കുടിവെള്ളമില്ലാതായിട്ട് ഒരു മാസത്തിലേറെയായി. വേനൽ കടുത്തതോടെ പ്രദേശത്തെ ജനങ്ങൾ വലിയ ദുരിതത്തിലാണ്. പലതവണ ജല അതോറിറ്റിയിൽ വിവരം അറിയിച്ചിട്ടും ഒരു പരിഹാരവുമില്ല. വണ്ണപ്പുറം ചേലച്ചുവട് റൂട്ടിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കലുങ്ക് തകർന്നിരുന്നു. അന്നു കലുങ്കിനുണ്ടായ കേടുപാടുകൾ തീർത്തിരുന്നു. എന്നാൽ ഈ സമയത്ത് പൈപ്പിന്റെ തകരാർ പൂർണമായും പരിഹരിച്ചില്ല. ഇതേതുടർന്നാണ് എഴുപതേക്കർ, 40 ഏക്കർ, മുണ്ടൻമുടി മേഖലകളിലും കുടിവെള്ളം മുടങ്ങിയത്. ഇപ്പോൾ സ്വകാര്യ വ്യക്‌തികളെ സമീപിച്ചാണ്…

Read More

തൊടുപുഴ ഫെസ്റ്റ് 2കെ25: ‘ലാ വിക്‌ടോറിയ’ വിദ്യാര്‍ഥി സംഗമം സംഘടിപ്പിച്ചു

തൊടുപുഴ: പുത്തന്‍ ആശയങ്ങളിലും സമരബോധത്തിലും അടിയുറച്ച് പ്രതികരണശേഷിയുള്ള സമൂഹമായി മാറണമെന്ന ചിന്ത സമ്മാനിച്ച് ‘ലാ വിക്‌ടോറിയ’ വിദ്യാര്‍ഥി സംഗമം. തൊടുപുഴ ഫെസ്റ്റ് 2കെ25 വേദിയിലാണ് നാളെയുടെ പ്രതീക്ഷകളായ വിദ്യാര്‍ഥികള്‍ക്ക് ലോകത്തെ സംഭവ വികാസങ്ങള്‍ തങ്ങളെ ബാധിക്കുന്നതെങ്ങനെയെന്ന ധാരണ നല്‍കിയും രക്തസാക്ഷി സ്മരണകളുണര്‍ത്തിയും സംഗമം ശ്രദ്ധേയമായത്. ഡോ. പി. സരിന്‍ ഉദ്ഘാടനംചെയ്തു. ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ലഭിച്ച നാസി സല്യൂട്ട് പലതിനെയും ഓര്‍മിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാസി സല്യൂട്ട് അടിച്ചവരാണ് ലക്ഷക്കണക്കിനാളുകളെ കൊന്നൊടുക്കിയത്. നാളെ ഇന്ത്യയിലും അഭിവാദനരീതി…

Read More

തണുത്ത് വിറച്ചു മൂന്നാർ; താപനില പൂജ്യം ഡിഗ്രി

തൊടുപുഴ: മൂന്നാർ വീണ്ടും അതിശൈത്യത്തിൻ്റെ പിടിയിൽ. ഒരിടവേളയ്ക്കു ശേഷം പ്രദേശത്തെ കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിരിക്കുകയാണ്. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീഴ്ചയാണുള്ളത്. ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുകയാണിപ്പോൾ. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

Read More