സ്പ്രിംഗ് വാലി ദീപാ വേൾഡിന് സമീപം അപകടം

ഇടുക്കി : സ്പ്രിംഗ് വാലി ദീപാ വേൾഡിന് സമീപം പാർസൽ ലോറിയും വിദേശികളായ ഗസ്റ്റിനെ കൊണ്ടുവന്ന കാറും തമ്മിൽ കൂട്ടിയിടിച്ചു.. രണ്ട് വിദേശികളുടെ കാലുകൾക്കു പരിക്ക് പറ്റിയിട്ടുണ്ട്. ലോറി ഡ്രൈവർ മദ്യപിച്ചിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #lorry #car #accidentnews #idukki # kumali #springvalleydeepaworld #news#today #updates #nattuvarthakal

Read More

ഒടുവിൽ കുമ്മംകല്ല് സ്‌കൂളിന് കെട്ടിട നിർമാണ പെർമിറ്റ്

തൊടുപുഴ: ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 140ഓളം കുട്ടികൾ പഠിക്കുന്ന കു മ്മംകല്ല് ബി.ടി.എം എൽ.പി സ്കൂ‌ളിന് സുരക്ഷിത കെട്ടിടം നിർമിക്കാൻ ഒടുവിൽ തൊടുപുഴ നഗരസഭ അധികൃതർ പെർമിറ്റ് നൽകി. ആഴ്‌ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ചൊവ്വാഴ്‌ച വൈകീട്ടോടെയാണ് പെർമിറ്റ് നൽകിയത്. ഷീറ്റ് മേഞ്ഞ കെട്ടിട ത്തിന് പകരം കെട്ടിടത്തിന് പ്ലാനും മറ്റും സമർപ്പിച്ച് മാസങ്ങൾ സ്‌കൂൾ അധികൃതർ കാത്തിരുന്നെങ്കിലും അധികൃതർ കനിഞ്ഞില്ല. തുടർന്ന് ഫെബ്രുവരി നാലിന് തൊടുപുഴയിൽ നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല അദാലത്തിൽ…

Read More

തട്ടേക്കണ്ണിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു; യുവാവ് അറസ്റ്റിൽ

ഇടുക്കി:തട്ടേക്കണ്ണിയിലെ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ തട്ടേക്കണ്ണി വലിയകുന്നത്ത് ഡെൽഫിനെ(28) കരിമണൽ പൊലീസ് അറസ്റ്റ് ചെയ്‌തു. തിങ്കളാഴ്ച രാവിലെയാണ് തട്ടേക്കണ്ണി ചെറിയാംകുന്നേൽ മോഹനൻ (58)നെ അയൽവാസിയുടെ വീട്ടുമുറ്റത്ത് ബോധരഹിതനായി കണ്ടെത്തിയത്. ഇതിൽ സംശയം തോന്നിയ പൊലീസ് ഡെൽഫിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോൾ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് മദ്യപാനത്തിനിടെ പ്രകോപിതനായ ഡെൽഫിൻ മോഹനനെ മർദിച്ച് മുറ്റത്ത് തള്ളുകയായിരുന്നു. പുലർച്ചെ മോഹനൻ വീട്ടുമുറ്റത്ത് ചലനമറ്റ് കിടക്കുന്നത് കണ്ട ഡെൽഫിന്റെ ഭാര്യയാണ് അയൽവാസികളെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും…

Read More

കെ. എസ്. ആർ. റ്റി. സി.സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണ്

മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി KSRTC യുടെ ഡ്രൈവിംഗ് സ്കൂളുകൾ മുന്നോട്ട്… ഒരു ഡ്രൈവിങ് സ്‌കൂൾ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമാണ് KSRTC യുടെ ഡ്രൈവിങ് സ്‌കൂൾ. ഇവിടെ നിന്ന് ലൈസൻസ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാൻ അറിയില്ല എന്ന നിലവിലെ അവസ്ഥ ഇല്ലാതാക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ നടത്തുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിങ്…

Read More

മഹിളാ സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി

ഇടുക്കി: മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ജെബി മേത്തർ എംപി നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. കെപിസിസി സെക്രട്ടറി തോമസ് രാജൻ ഉദ്ഘാടനം ചെയ്‌തു. ലൂസിഫർ സിനിമയിലെ രാഷ്ട്രീയ നീചത്വങ്ങൾ ഇപ്പോൾ കേരളത്തിൽ പിണറായി സർക്കാർ നടപ്പിലാക്കുകയാണ്. യുവതലമുറയെ ലഹരിക്കടിമയാക്കി രാഷ്ട്രീയവും സാമ്പത്തികവുമായ ലാഭം കൊയ്യുകയാണ് ഇടതുപക്ഷം എന്ന് അദ്ദേഹം പറഞ്ഞു. ഡിവൈഎസ്‌പി ഓഫീസ് പടിക്കൽ നിന്ന് സർവീസ് ഓഡിറ്റോറിയത്തിലേയ്ക്ക് സ്വീകരണ ജാഥയും നടത്തി. വനിതാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്…

Read More

ഓട്ടോറിക്ഷയിൽ യാത്രചെയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ

ഇടുക്കി: കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്ലാപ്പറമ്പിൽ സിബി(53) യാണ് പിടിയിലായത്. തിങ്കളാഴ്‌ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്ഐമാരായ എബി ജോർജ്, ജോസഫ് കെ വി,…

Read More

ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക്

തൊടുപുഴഃ കരിമണ്ണൂർ, ചന്തക്കുന്ന് ഭാഗത്ത് തെക്കേപ്പുറത്ത് വീട്ടിൽ ഹരിസോമൻ എന്നു വിളിക്കുന്ന ഹരിദാസ് (33) എന്നയാളെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇയാള്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും, പൊതുജന സമാധാനത്തിനും തടസ്സം സൃഷ്ടിച്ച് വരികയാണ് അതിനാല്‍ തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ☎️📲 ചരമ…

Read More

പ്രതീക്ഷയേകി ‘ഹോപ്’: പൊലീസിന്റെ ഹോപ് പദ്ധതിയിൽ പത്താം ക്ലാസ്, പ്ലസ്‌ടു പരീക്ഷ എഴുതുന്നത് 38 പേർ

തൊടുപുഴ: പാതിവഴിയിൽ പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി തുടർ പഠനത്തിന് അവസരമൊരുക്കുന്ന കേരള പൊലീസിൻ്റെ ഹോപ് പദ്ധതിയിൽ ജില്ലയിൽ ഈ വർഷം പത്താം ക്ലാസ്, പ്ലസ്‌ടു പരീക്ഷ എഴുതുന്നത് 38 പേർ. സോഷ്യൽ പോലീസിംഗ് ഡിവി ഷനു കീഴിലാണ് ഹോപ്പ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ മൂന്ന് സ്റ്റഡി സെന്ററുകളി ലായി 38 പേർ പഠിക്കുന്നു. പ്രസിഡൻസി കോളേജ് തൊടുപുഴ, അമ്മ കോളേജ് അടിമാലി, മറയൂർ ഗവൺമെന്റ് ഹ യർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റഡി സെൻ്റർ എന്നിവയാണ്…

Read More

പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ കുമളിയിൽ

കുമളി: കുമളി ഗ്രാമപഞ്ചായത്തും, തേക്കടി അഗ്രി ഹോർട്ടി കൾച്ചർ സൊസൈറ്റി മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് നടത്തുന്ന പതിനേഴാമത് തേക്കടി പുഷ്പമേള മാർച്ച് 28 മുതൽ ഏപ്രിൽ 20 വരെ കല്ലറയ്ക്കൽ ഗ്രൗണ്ടിൽ നടത്തുന്നതിന് തീരുമാനിച്ചു. ഇത് സംബന്ധിച്ചുള്ള ആലോചനയോഗം കുമളി ലേക്ക്ഷോർ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി സെബാസ്റ്റ്യൻന്റെ അധ്യക്ഷതയിൽ കൂടി. പീരുമേട് എംഎൽഎ വാഴൂർ സോമൻ യോഗം ഉദ്ഘാടനം ചെയ്തു. റംസാൻ, വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങളിലെ അവധിക്കാലം എല്ലാവർക്കും ആസ്വദിക്കത്തക്ക വിധം 24 ദിവസങ്ങളിലായിരിക്കും…

Read More

തൊമ്മൻകുത്ത് ടൂറിസം വികസനം: നാടിന്റെ സാധ്യതകളെ നശിപ്പിക്കരുത്

തൊടുപുഴ : നൂറുകണക്കിനു സഞ്ചാരികളെ ആകർഷിക്കുന്ന തൊമ്മൻകുത്ത് ഇക്കോ ടൂറിസം സെന്ററിന്റെ വികസനം വനംവകുപ്പിൻ്റെ എതിർപ്പിനെ തുടർന്ന് അനിശ്ചിതത്വത്തിലാണെന്നും ഇതിനു പരിഹാരം ഉണ്ടാക്കണമെന്നും കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം. മനോഹരമായ വെള്ളച്ചാട്ടവും ഗുഹകളും പ്രകൃതി സൗന്ദര്യവും നിറഞ്ഞ സഞ്ചാരികളുടെ ഇഷ്‌ട ഇടമാണ് തൊമ്മൻകുത്ത്. ഇപ്പോൾ ഏഴുനില കുത്തു വരെ മാത്രമാണ് സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ അനുമതിയുള്ളത്. ഇവിടെനിന്ന് 6 കിലോമീറ്റർ സഞ്ചരിച്ചാൽ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ചെകുത്താൻ കുത്തിലെത്താം. മുത്തികുത്ത്, കടച്ചിയാർകുത്ത്, പളുങ്കൻ അള്ള്, തേൻകുഴികുത്ത് തുടങ്ങി…

Read More