തൊടുപുഴഃ കരിമണ്ണൂർ, ചന്തക്കുന്ന് ഭാഗത്ത് തെക്കേപ്പുറത്ത് വീട്ടിൽ ഹരിസോമൻ എന്നു വിളിക്കുന്ന ഹരിദാസ് (33) എന്നയാളെ 2007-ലെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം (കാപ്പാ) പ്രകാരം ഇടുക്കി ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും ആറു മാസത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇയാള്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും, പൊതുജന സമാധാനത്തിനും തടസ്സം സൃഷ്ടിച്ച് വരികയാണ് അതിനാല്‍ തുടർന്നും ഇടുക്കി ജില്ലയില്‍ കുറ്റകൃത്യങ്ങളിൽ നിന്നും ഇയാളെ തടയുന്നതിനായി ആണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1
