വീണ്ടും കാലനായി ടിപ്പർ; പെരുമ്പാവൂരിൽ അച്ഛന്റെയും മകളുടെയും ജീവനെടുത്തു
കൊച്ചി : പെരുമ്പാവൂരിൽ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കോതമംഗലം സ്വദേശിയായ എൽദോസ്, മകൾ ബ്ലസി എന്നിവരാണ് മരിച്ചത്. പെരുമ്പാവൂർ താന്നിപ്പുഴയിലായിരുന്നു അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലാണ് ടിപ്പർ ലോറി വന്നതെന്ന് നാട്ടുകാർ പ്രതികരിച്ചു. ടിപ്പർ ബൈക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം 10 മീറ്ററോളം നിരങ്ങി നീങ്ങിയ ശേഷമാണ് ടിപ്പർ നിന്നത്. കോയമ്പത്തൂരിൽ നേഴ്‌സിംഗ് വിദ്യാർത്ഥിയാണ് ബ്ലസി. അങ്കമാലി റെയിൽവേ സ്‌റ്റേഷനിൽ നിന്നും…

