
ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് തീ കൊളുത്തി; രക്ഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റു
ഇടുക്കി: ഇടുക്കി നെടുംങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. സംഭവത്തെതുടർന്ന് ഗുരുതരമായി പൊള്ളലേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷീബ തീകൊളുത്തിയത് കണ്ട് രക്ഷിക്കാനെത്തിയ എസ് ഐ ക്കും വനിത പൊലീസിനു പൊള്ളലേറ്റു. സംഭവം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫീസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.