admin

മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി

മൂവാറ്റുപുഴ : മൂന്ന് പവന്‍റെ സ്വര്‍ണമാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി. ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. കേസില്‍ മകൻ ജോജോയെ പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം ഹൃദയാഘാതം മൂലമുള്ള മരണമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ ചില സംശയങ്ങള്‍ ഉയര്‍ന്നുവന്നതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ,…

Read More

ചരമ അറിയിപ്പ്

കൊടുവേലി : മഠത്തിൽ സാനിജോർജ് (68)നിര്യാതനായി. ഭൗതിക ശരീരം നാളെ (06/05/24) രാവിലെ 10ന് ഭവനത്തിൽ എത്തിക്കുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷകൾ 2.30ന് ഭവനത്തിൽ ആരംഭിച്ച് കൊടുവേലി ലിറ്റിൽ ഫ്ലവർ പള്ളിയിലെ കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്. ഭാര്യ, ആലീസ് സാനി കലയന്താനി കല്ലറയ്ക്കൽ കുടുംബാംഗം.മക്കൾ : ടിന്റു, റ്റിനു, മിനു.മരുമക്കൾ :ബിജോയ്‌ കടുതോടിൽ കൊല്ലപ്പിള്ളി, സ്റ്റെല്ല കരിന്തോളിൽ കൊടുവേലി, ഡോൺ മാനിക്കൽ കൊടുവേലി. #koduvelinews #thodupuzhanews

Read More

എരുമേലിയിലെ പുതിയ ഓട നിർമ്മാണം ഗുരുതര ആരോഗ്യപ്രശ്നവും മലിനീകരണവും സൃഷ്ടിക്കുന്നു

എരുമേലി: എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ പുതുതായി നിർമാണം ആരംഭിച്ച ഓട ഗുരുതര ആരോഗ്യ പ്രശ്നങ്ങളും മലിനികരണവും സൃഷ്ടിക്കുന്നതാണെന്ന് ആക്ഷേപം. പ്രധാന ഓടയേക്കാൾ താഴ്ചയിലാണ് പുതിയ ഓട നിർമിച്ചിരിക്കുന്നത്. ഈ ഓടയിൽ മലിനജലം ഒഴുകിപോകുന്നില്ല. മാലിന്യങ്ങൾ കെട്ടിനിന്ന് ദുർഗന്ധവും കൊതുക് വർധനയും ആണെന്ന് സ്റ്റാൻഡിലെ വ്യാപാരികൾ പറഞ്ഞു. റോഡിലെ ഓടയുടെ ഉയരത്തിൽ വെള്ളം നിറയുമ്പോൾ മാത്രമെ സ്റ്റാൻഡിലുള്ള ഓടയിലെ മലിന ജലം ഒഴുകി പോവുകയുള്ളു. ഇതിന് പെരുമഴ തന്നെ പെയ്യണം. ഫലത്തിൽ കെട്ടിനിൽക്കുന്ന വലിയ അളവിലുള്ള ജലം…

Read More

ഐ.സി.എസ്.ഇ പരീക്ഷാഫലം 99% മുകളിൽ കേരളത്തിലെ കുട്ടികൾ

ന്യൂഡൽഹി : കൗൺസിൽ ഫോർ ഇന്ത്യൻ സ്‌ ൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി. ഐ.എസ്.സി.ഇ) നടത്തുന്ന ഐ.സി.എസ്.ഇ (പത്താം ക്ലാസ്), ഐ.സി.എസ് (12-ാം ക്ലാസ്) പ രീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിച്ചു. കേരളത്തിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. 10-ാം ക്ലാസിൽ 99.99 ശതമാനവും 12-ാം ക്ലാസിൽ 99.93 ശതമാനവുമാണ് വിജയം. ദേശീയ തലത്തിൽ ഐ.സി.എസ്.ഇയിൽ 99.47 ശതമാനവും ഐ.എസ്.സിയിൽ 98.19 ശതമാനവുമാണ് വിജയം. ഈ വർഷം തന്നെ ഇംപ്രൂവ്മെന്റ് ആഗ്രഹിക്കു ന്ന വിദ്യാർഥികൾക്ക് ജൂലൈയിൽ നടക്കുന്ന പ…

Read More

ഭാര്യ കിടപ്പിലായതുമുതൽ പരിചരണം സ്വയംഏറ്റെടുത്തു, ഒടുവിൽ ക്രൂരകൊലപാതകംദയനീയാവസ്ഥ താങ്ങാനായില്ലെന്ന് കുറ്റസമ്മതം

മൂവാറ്റുപുഴ: എൺപത്തിനാലാം വയസ്സിൽ ഇത്തരമൊരു കൃത്യം ഇത്രകാലം ഒരുമിച്ചുണ്ടായിരുന്ന ജീവിത പങ്കാളിയോട് ജോസഫ് ചെയ്യുമെന്ന് വിശ്വസിക്കാൻ നാട്ടുകാർക്കോ പോലീസിനോ കഴിയുന്നില്ല. മൂവാറ്റുപുഴയിൽ കിടപ്പുരോഗിയായ കത്രിക്കുട്ടിയെ വീട്ടിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജോസഫ് കുറ്റസമ്മതം നടത്തിയെങ്കിലും പ്രായവും ജീവിത സാഹചര്യങ്ങളും നോക്കുമ്പോൾ പോലീസിന് സംശയങ്ങളേറെയുണ്ട്. ഇത്ര പ്രായം ചെന്ന ഒരാൾ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പോലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലും പുതിയ അനുഭവമാണ്. പ്രതിയായ വയോധികനെ എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തിലും പോലീസ് കുഴഞ്ഞു. വെള്ളിയാഴ്ച രാത്രി…

Read More

ചരമ അറിയിപ്പ്

ഉടുമ്പന്നൂർ : മഞ്ചിക്കല്ല്. പരേതനായ പടിഞ്ഞാറയിൽ കുര്യാക്കോസിന്റെ ഭാര്യ ആലീസ് (67) നിര്യാതയായി. പരേത മൂലമറ്റം എടക്കര കുടുംബാഗം സംസ്ക്കാരം 07.05.2024 ചൊവ്വാഴ്ച്ച രാവിലെ 9.30 -ന് വീട്ടിൽ ആരംഭിച്ച് ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ : സോണിയ, സിൽവി, മാർട്ടിൻ. മരുമക്കൾ : മനോജ് മണ്ണൂർ അളനാട്, ഫെബി മലേപ്പറമ്പിൽ കരിമണ്ണൂർ, ജിസ്മി കുന്നപ്പള്ളിൽ കരിമണ്ണൂർ. #udumbannurnews, #karimannoornews

Read More

യുകെയിൽ മലയാളി യുവതി വീട്ടിൽ വച്ച് കുഴഞ്ഞ് വീണ് മരണമടഞ്ഞു.

ഡെർബി : യു കെ യിലെ ഡെര്‍ബിക്ക് സമീപം ബര്‍ട്ടനില്‍ താമസിക്കുന്ന അങ്കമാലിക്കടുത്ത് കറുകുറ്റി സ്വദേശിനി ജെറീന ജോർജാണ് (25 വയസ്സ്) വീട്ടില്‍ എക്‌സര്‍സൈസ് ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരണമടഞ്ഞത്. അവിവാഹിതയാണ്. നോട്ടിങ്ഹാമിലെ ഒരു സ്ഥാപനത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ജെറീന. വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബത്തെ തീരാക്കണ്ണീരിലാഴ്ത്തി ജെറീനയുടെ വേര്‍പാട്. മാതാപിതാക്കള്‍ : ശ്രീ ജോര്‍ജ്- ശ്രീമതി റോസ്ലി ജോർജ്. സദോഹദരിമാര്‍ : മെറീന, അലീന. സംസ്കാരം പിന്നീട്. #angamalinews, #ernakulamnews

Read More

ചരമ അറിയിപ്പ്

വാഴക്കുളം : ആനിക്കാട് മലേക്കുടിയിൽ എം.ജെ ജോൺ (റിട്ട.സബ് ഇൻസ്പെക്ടർ – 70) അന്തരിച്ചു. സംസ്കാരം 06/05/2024 തിങ്കളാഴ്ച്ച രാവിലെ 9.30-ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ : മേരി ആനിക്കാട് ഇലഞ്ഞേടത്ത് കുടുംബാംഗം.മക്കൾ : ആൽവീസ് റ്റിറ്റി, ഏസിലിൻ, ജോസഫ്.മരുമക്കൾ:ജയേഷ് പൂഴിപുറത്ത് ഊന്നുകല്ല്, വിനീഷ് കൊല്ലംപറമ്പിൽ പുല്ലൂരാംപാറ, ജിയ കളമ്പാടൻ കുറുപ്പുംപടി.

Read More

ഐ.സി.എസ്ഇ. പത്താം ക്ലാസ്, ഐ.എസ്‍.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും.

രാവിലെ 11 മണിക്കാണ് ഫല പ്രഖ്യാപനം. വിദ്യാർത്ഥികൾക്ക് isce സൈറ്റുകളിൽ നിന്ന് ഫലം അറിയാം. ഇത് കൂടാതെ ഡിജിലോക്കർ മൊബൈൽ ആപ്ലിക്കേഷനിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം അറിയാൻ കഴിയും. ദി കൗണ്‍സിൽ ഫോർ ഇന്ത്യൻ സ്കൂള്‍ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്‍സിഇ) -യാണ് ഫലം പ്രഖ്യാപിക്കുക. ഫലം അറിഞ്ഞ ശേഷം ഉത്തരക്കടലാസുകൾ പുനപരിശോധിക്കണമെങ്കിൽ ഐസി‍എസ്ഇ വിഭാഗത്തിൽ 1000/- രൂപയും ഐഎസ്‍സി വിഭാഗത്തിൽ 1500/- രൂപയും അടയ്ക്കണം. ഫലം അറിഞ്ഞ സൈറ്റുകളിൽ കൂടെ തന്നെ വിദ്യാർത്ഥികൾക്ക് പുനപരിശോധനക്ക് അപേക്ഷിക്കാം.മാർക്കോ ഗ്രേഡോ മെച്ചപ്പെടുത്താൻ…

Read More

നാടിനു അഭിമാനമായി കട്ടപ്പനക്കാരി സാന്ദ്ര സാബു

ദുബായിൽ വെച്ച് നടന്ന 400 മീറ്ററിൽ ഗോൾഡ് കരസ്ഥമാക്കിയിരിക്കുകയാണ് ഈ കൊച്ചു മിടുക്കി. നരിയംപാറ കാരക്കാട്ടു വീട്ടിൽ സാബു കെ.എ യുടെയും മഞ്‌ജു സാബുവിന്റേയും മകളാണ്‌ സാന്ദ്ര സാബു, സഞ്ജു സാബു ആണ് സഹോദരൻ. തിരുവനന്തപുരം തുണ്ടത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് സാന്ദ്ര. നവംബർ മാസം പഞ്ചാബിൽ നടന്ന സ്കൂൾ നാഷണൽ ഗെയിംസിലും 400 മീറ്ററിൽ സിൽവർ കരസ്ഥമാക്കിട്ടുണ്ട് സാന്ദ്ര സാബു. #kattappananews

Read More