നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കുട്ടികളെയടക്കം എട്ടുപേരെ കടിച്ചുകീറിയ നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. വീടുകളിൽ വളർത്തുന്ന ആടിനേയും പശുവിനേയും ഈ നായ ആക്രമിച്ചിരുന്നു. അക്രമത്തിന് ശേഷം പിടികൂടി നഗരസഭാ കോമ്പൗണ്ടില്‍ ഇരുമ്പുകൂട്ടില്‍ പൂട്ടിയിട്ടിരുന്ന നായ ഇന്നലെ ഉച്ചയോടെ ചത്തിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നത്. വിഷയം ചർച്ച ചെയ്യാൻ മൂവാറ്റുപുഴ നഗരസഭ അടിയന്തിര കൗൺസിൽ യോഗം വിളിച്ചു.

#muvattupuzha

Leave a Reply

Your email address will not be published. Required fields are marked *