ഗ്രാസ് റൂട്ട് ഫുട്ബോൾ ഫെസ്റ്റിന് തുടക്കമായി

തൊടുപുഴ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ വിഭാവനം ചെയ്യുകയും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ, ഇടുക്കി ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ തൊടുപുഴ സോക്കർ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഗ്രാസ്സ്റൂട്ട് ഫെസ്റ്റിവലിനു ആരംഭമായി.മുൻ ഇന്ത്യൻ ടീം പരിശീലകനായ ശ്രീ സതീവൻ ബാലൻ ഉത്ഘാടനം നിർവഹിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും സമൂഹത്തിനു ഉപകരിക്കാവുന്ന നിലയിൽ പരിവർത്തനം ചെയ്യാനുള്ള ഫുട്ബോളിനുള്ള ശക്തിയെ ബോധ്യപ്പെടുത്തുകയും യുവ തലമുറയെ കായിക രംഗത്തേക്ക് ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഗ്രാസ്റൂട്ട് ഫെസ്റ്റിവലിന്റെ ലക്ഷ്യം. സോക്കർ സ്കൂൾ ഈ ഫെസ്റ്റിവലിലൂടെ പ്രതിഭകളെ കണ്ടെത്തുകയും , വികസിപ്പിക്കുകയും, അവർക്കു അവസരങ്ങൾ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ഇന്റർസ്കൂൾ ടൂർണമെന്റുകൾ, പെൺകുട്ടികളുടെ ഫുട്ബോൾ മത്സരം ക്‌ളീനിക്കുകൾ, കൾചറൽ പ്രോഗ്രാമുകൾ, സെമിനാറുകൾ, രക്ഷകർത്താക്കൾക്കായുള്ള മത്സരങ്ങൾ എന്നിവയും ഫെസ്റ്റിവലിന്റെ ഭാഗമായി സോക്കർ സ്കൂൾ സംഘടിപ്പിക്കുന്നു.പങ്കെടുക്കുന്ന എല്ലാവർക്കും ഗ്രാസ് റൂട്ട് ലോഗോ പതിച്ച മൊമെന്റോയും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. 15 ആം തീയതി രാവിലെ 7.30ന് സമാപന സമ്മേളനതോട് അനുബന്ധിച്ച് സ്പോർട്സ് ഇഞ്ചുറി പ്രവിൻഷൻ ക്ലാസ് Dr അജീഷ് ടി അലക്സ്‌ ( ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റി ന്യൂട്രീഷൻ ) ക്ലാസിന് നേതൃത്വം കൊടുക്കുന്നു സന്തോഷ്‌ ട്രോഫി താരം ശ്രീ പി എ സലിംകുട്ടി, മുഖ്യ പരിശീലകനായ ശ്രീ അമൽ വി ആർ, മുൻ ഐവറി കോസ്റ്റ് ജൂനിയർ നാഷനൽ താരം മാത്യൂസ് ഡിയോ എന്നിവർ പ്രോഗ്രാമിൽ കുട്ടികളുമായി സംവദിച്ചു.

#sportsnews #Thodupuzhanews

Leave a Reply

Your email address will not be published. Required fields are marked *