യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ, മർദ്ദിച്ചിരുന്നതായും ആരോപണം
കോന്നി : യുവതി ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭർത്താവ് കാർ ചോദിച്ച് മർദ്ദിച്ചിരുന്നതായി ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപെട്ട് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷനെ പോലീസ് അറസ്റ്റ് ചെയ്യ്തു.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിൻറെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്‌ണയാണ് (22) മരിച്ചത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകവീട്ടിലായിരുന്നു സംഭവം.ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ…
മദ്ധ്യവയസ്കൻ ആറ്റിൽ മുങ്ങിമരിച്ചു
പാലാ : പയപ്പാർ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ചെക്ക്‌ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ കൈ പലകകൾക്കിടയിൽ കുരുങ്ങി ഒരാൾ മുങ്ങി മരിച്ചു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1#palanews #mungimaranam
കത്തോലിക്ക സഭയ്ക്ക് ഇനി ഇൻ്റർനെറ്റ് പാലക പുണ്യാളനും
കത്തോലിക്ക സഭയുടെ ബോധനങ്ങൾ സൈബർ ലോകത്ത് ഏറെ പ്രചാരത്തിലാക്കിയതിനൽ ദൈവത്തിന്റെ ഇൻഫ്ലുവൻസർ എന്ന് പേര് ലഭിച്ച കൗമാരക്കാരൻ പുണ്യാളനാകുന്നു. ലണ്ടനിൽ ജനിച്ച കാർലോ അക്വിറ്റൊസ് തൻ്റെ പതിനഞ്ചാമത്തെ വയസ്സിൽ 2006 ൽ രക്താർബുദത്തിന് കീഴടങ്ങി മരണം വരിക്കുകയായിരുന്നു. ഇതോടെ, 1980 കൾക്കും 1990 കൾക്കും ഇടയിൽ ജനിച്ച മില്ലേനിയൽ എന്നറിയപ്പെടുന്ന തലമുറയിൽ നിന്നും വിശുദ്ധനാക്കപ്പെടുന്ന ആദ്യ വ്യക്തിയായി കാർലോ അക്വിറ്റിസ്.തലക്ക് പരിക്കേറ്റതിനെ തുടർന്ന് മസ്തിഷ്കത്തിൽ രക്തസ്രാവം ഉണ്ടായ ലോറൻസിലെ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയെ സുഖപ്പെടുത്തിയ അത്ഭുത പ്രവർത്തി…
ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ്
അന്തര്‍ സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇടുക്കിയിൽ ആരംഭിച്ചു. കേരളത്തിലെ നാല് ആനസങ്കേതങ്ങളിലായാണ് കണക്കെടുപ്പ് നടക്കുക.ഇതിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കിയിട്ടുണ്ട്.ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണ് ഉള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 280, വയനാട് 89 ബ്ലോക്കുവീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയും കണക്കെടുപ്പ് നടക്കും. ഇന്നലെ (23 മെയ്) നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട്…
മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകൾ കൂടി തുറന്നു
തൊടുപുഴ : ജലനിരപ്പ് ഉയർന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകൾ കൂടി ഇന്നലെ തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്നലെ തുറന്ന രണ്ടു ഷട്ടറുകൾ 50 സെന്റി മീറ്റർ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റർ വീതവുമാണ് ഉയർത്തിയിട്ടുള്ളത്. ഇതേത്തുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയർന്നു. ആവശ്യമെങ്കിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
ചരമഅറിയിപ്പ്
തെക്കുംഭാഗം : റിട്ട. എയർഫേഴ്സ് ഉദ്യോഗസ്ഥൻ പൈകട പരേതനായ ജോർജ്ജ് റ്റി.സിയുടെ (ബേബിച്ചേട്ടൻ) ഭാര്യ ഫിലോമിന ജോർജ്ജ് (79) നിര്യാതയായി. സംസ്കാരം (24/05/2024) വെള്ളി ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിച്ച് കല്ലാനിക്കൽ സെ. ജോർജ്ജ് പള്ളിയിൽ. പരേത തെക്കുംഭാഗം വട്ടക്കുന്നേൽ കുടുംബാഗമാണ്. ഭൗതിക ശരീരം വെള്ളിയാഴ്ച്ച രാവിലെ എട്ടു മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരും. മക്കൾ : റീന രാജൻ ഓസ്ട്രേലിയ, ബീന സജീവ് പാരിപ്പിള്ളി, ലീന ജോർജ്ജ് തെക്കുംഭാഗം.മരുമക്കൾ : രാജൻ ശൗര്യമാക്കൽ (ഓസ്ട്രേലിയ), സജീവ് ഷൈലഭവൻ…
കാറും ജീപ്പും കൂട്ടി ഇടിച്ച് അപകടം.
ഇരട്ടയാർ : കാർഗിൽ പടിയിൽ ആണ് ജീപ്പും കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #erattayar #accidentnews
SSLC പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഉണ്ടോ? പ്രതിവർഷം 10,000 രൂപ ലഭിക്കുന്ന വിദ്യാധൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം
ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാലിന്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 30. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്തു നൽകണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും. പ്ലസ് വൺ പഠനത്തിനാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000 രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ…
മഴ ആരംഭിച്ചതോടെ വൈറൽ പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ കൂടുതൽ ജാഗ്രത പുലർത്തുക.
ജലദോഷം, എച്ച്1 എൻ1 ഇൻഫ്ലുൻസ, കോവിഡ്-19 തുടങ്ങിയ വൈറസ് പരത്തുന്ന രോഗങ്ങൾ പിടിപെടാതിരിക്കാൻ അടിക്കടി കൈകൾ കഴുക, കുട്ടികൾ ഉൾപ്പെടെ എല്ലാവരും വീടിനു പുറത്തുപോകുമ്പോൾ തുവാല കയ്യിൽ കരുതുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുക. പൊതുസ്ഥലത്ത് തുപ്പുന്നത് പൂർണമായും ഒഴിവാക്കണം. പനിയോ ജലദോഷമോ ബാധിച്ചാൽ പൊതുസ്ഥലങ്ങളിൽ പോകുന്നതും ഒഴിവാക്കണം, അത്യാവശ്യത്തിനു പുറത്തുപോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം. വൈറസ് രോഗങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ലാത്തതിനാൽ ആന്റിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ വാങ്ങി ഉപയോഗിക്കുന്നത് കർശനമായും ഒഴിവാക്കണം. ഡോക്ടറുടെ…

