ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാലിന്റെ മേൽനോട്ടത്തിൽ സരോജനി ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന വിദ്യാധൻ സ്ലോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി ജൂൺ 30. വിദ്യാർത്ഥികൾക്ക് സ്വന്തമായുള്ളതും സാധുവായതുമായ മെയിൽ അഡ്രസ്സ്, ഓൺലൈൻ അപേക്ഷാ സമയത്തു നൽകണം. തുടർന്നുള്ള എല്ലാ ആശയവിനിമയവും മെയിലിലൂടെ ആയിരിക്കും.
പ്ലസ് വൺ പഠനത്തിനാണ് ആദ്യഘട്ടത്തിൽ സ്കോളർഷിപ്പ് നൽകുന്നത്. 10,000 രൂപ വീതം പ്ലസ് വൺ, പ്ലസ് ടു പഠനത്തിന് വിദ്യാർത്ഥികൾക്കു ലഭിയ്ക്കും. നിശ്ചിത ഗ്രേഡ് തുടർന്നുള്ള പഠനത്തിൽ നിലനിർത്തിയാൽ വിദ്യാർത്ഥിയ്ക്ക് ഏതൊരു മേഖലയിലെ തുടർ പഠനത്തിനും സ്കോളർഷിപ്പ് ലഭിയ്ക്കുന്നതാണ്.
അടിസ്ഥാന യോഗ്യത;
.എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എ പ്ലസ് നേടിയിരിക്കണം (ഭിന്നശേഷിക്കാർക്ക് എ ഗ്രേഡ് മതി)
. കുടുംബ വാർഷികവരുമാനം, രണ്ടുലക്ഷം രൂപയിൽ താഴെയായിരിക്കണം.
•ഓൺലൈൻ ആയി സമർപ്പിക്കേണ്ട രേഖകൾ
•മാർക്ക് ലിസ്റ്റ്
.ഫോട്ടോ
•വില്ലേജ് ഓഫീസർ നൽകുന്ന വരുമാന സർട്ടിഫിക്കറ്റ്
.കൂടുതൽ വിവരങ്ങൾക്ക്
https://www.vidyadhan.org/apply/malayalam /360
•അപേക്ഷ സമർപ്പണത്തിന് www.vidyadhan.org/apply
•ഫോൺ;
8138 0453 18 9663 5171 31
