യുവതി തൂങ്ങിമരിച്ച സംഭവം: ഭർത്താവ് അറസ്റ്റിൽ, മർദ്ദിച്ചിരുന്നതായും ആരോപണം

കോന്നി : യുവതി ഭർത്താവിൻ്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം. ഭർത്താവ് കാർ ചോദിച്ച് മർദ്ദിച്ചിരുന്നതായി ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപെട്ട് ഭർത്താവ് അരുവാപ്പുലം ഊട്ടുപാറ കുളമാങ്കൂട്ടത്തിൽ ആശിഷനെ പോലീസ് അറസ്റ്റ് ചെയ്യ്തു.വട്ടക്കാവ് കല്ലിടുക്കിനാൽ ആര്യാലയം അനിൽകുമാറിൻറെയും ശകുന്തളയുടെയും ഇളയ മകൾ ആര്യ കൃഷ്‌ണയാണ് (22) മരിച്ചത്. പയ്യനാമൺ വേങ്ങത്തടിക്കൽ ഭാഗത്ത് വാടകവീട്ടിലായിരുന്നു സംഭവം.ആര്യയും ഒന്നര വയസ്സുള്ള കുഞ്ഞും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭർത്താവും വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് യുവതിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്.പരിശോധനയിൽ യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന് സമാനമായ പാടുകൾ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1

#konni #thungimaranam

Leave a Reply

Your email address will not be published. Required fields are marked *