admin

ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഈരാറ്റുപേട്ട: ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്ന് രാവിലെ ഒമ്പതു മണിയോടെ ഇമാമിന്റെ ഭാര്യ മൂന്ന് കുട്ടികളെ വീടിനു പിന്നിലേക്ക് കുളിക്കാൻ കൊണ്ടുപോയ ശേഷം വീടിനുള്ളിലേക്ക് പോയി തിരിച്ചു വരുമ്പോൾ പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കുട്ടിയെ എടുത്ത് കൈയിൽ പിടിച്ചു നിൽക്കുകയായിരുന്നു. വേഗം കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കൈയിൽ…

Read More

കോഴിപ്പിള്ളി ഗ്രാമത്തിന് സ്വന്തമായി ഡോക്‌ടർ

വെള്ളിയാമറ്റം: കോഴിപ്പിള്ളി ഗ്രാമത്തിൽനിന്നുള്ള ആദ്യ ഡോക്‌ടർ Dr.പ്രവീണ K.R. കോഴിപ്പിള്ളി കണ്ടത്തിൻകര രവിയുടെയും രമണിയുടെയും മകളാണ് ആദ്യമായി ഈ ഗ്രാമത്തിൽ നിന്നു. മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി എം.ബി.ബി.എസ് നേടിയത്. കളമശേരി സർക്കാർ മെഡിക്കൽ കോളജിലാണ് പഠനം പൂർത്തയാക്കിയത്.പ്ലസ് വൺ കുളമാവ് നവോദയവിദ്യലയത്തിൽനിന്നാണ് പൂർത്തിയാക്കിയത്.തുടർന്ന് പാലായിൽ ഒരുവർഷത്തെ എൻട്രൻസ് കോച്ചിങ് നടത്തി. നീറ്റ് പരീക്ഷയിൽ നല്ല റാങ്ക് നേടിയാണ് എം.ബി.ബി.എസിന് അഡ്‌മിഷൻ കിട്ടിയത്. പട്ടിക വർഗ്ഗ ഹിന്ദു ഊരാളി വിഭാഗത്തിൽപ്പെട്ട കുട്ടിയാണ് കോഴിപ്പള്ളിയിൽ നിന്ന് MBBS പാസ്സായ ആദ്യത്തെ…

Read More

സ്വപ്‌നങ്ങൾ ബാക്കിയാക്കി അവരെത്തി, കണ്ണീർപ്പൂക്കൾ അർപ്പിച്ച് നാട്; ജന്മനാട്ടിലേക്ക് അവസാന യാത്ര

കൊച്ചി: ഒരുപാട് സ്വ‌പ്നങ്ങൾ ബാക്കിയാക്കി അവർ നാടണഞ്ഞു, ഇനി മടക്കമില്ലാത്ത യാത്രയ്ക്കായി. കുവൈത്ത് ദുരന്തത്തിൽ മരിച്ച 23 മലയാളികൾ ഉൾപ്പെടെ 31 പേരുടെ മൃതദേഹങ്ങൾ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പൊതുദർശനത്തിനു വച്ചപ്പോൾ കേരളമാകെ സങ്കടക്കരച്ചിലുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിനു വേണ്ടി മൃതദേഹങ്ങളിൽ വെളുത്ത പുഷ്പങ്ങൾ അർപ്പിച്ചു. കേന്ദ്രമന്ത്രിമാരായ കീർത്തി വർധൻ സിങ്, സുരേഷ് ഗോപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സംസ്ഥാന മന്ത്രിമാർ, തമിഴ്‌നാട് വേണ്ടി മന്ത്രി കെ.എസ്.മസ്താൻ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരും ആദരാഞ്ജലി നേർന്നു….

Read More

കുമളിയിൽ നിന്ന് കാണാതായ പോലീസുകാരൻ ലോഡ്‌ജിൽ മരിച്ചനിലയിൽ

ഇടുക്കി: കുമളിയിൽ നിന്ന് കാണാതായ പോലീസുകാരനെ ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വണ്ടൻമേട് സ്റ്റേഷനിലെ സിപിഒ രതീഷാണ് മരിച്ചത്. സഹപ്രവർത്തകനെ വിളിച്ചറിയിച്ചശേഷമാണ് രതീഷ് കുമളിയിലെ വാടക വീട്ടിൽ നിന്ന് പോയത്. തുടർന്ന് കുമളി പോലീസ് കേരള- തമിഴ്‌നാട് അതിർത്തിയിൽ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു. വൈകിട്ടോടെയാണ് ലോഡ്‌ജിൽ മരിച്ച നിലയിൽ കണ്ടത്.

Read More

പേവിഷബാധ : രോഗപ്രതിരോധം, പ്രഥമ ശുശ്രൂഷ, റാബിസ് വാക്‌സിൻ അറിഞ്ഞിരിക്കാം

നായകളില്‍ നിന്നോ പേവിഷബാധ പടര്‍ത്തുവാന്‍ സാധ്യതയുള്ള മറ്റു മൃഗങ്ങളില്‍ നിന്നോ രോഗം മനുഷ്യരിലേക്ക് പകരാം. പേവിഷബാധ അതീവ മാരകമായ രോഗമായതിനാല്‍ രോഗപ്രതിരോധത്തെക്കുറിച്ചും കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷയെക്കുറിച്ചും ,റാബിസ് വാക്‌സിനേഷനെക്കുറിച്ചുമുള്ള അറിവ് വളരെ പ്രധാനപ്പെട്ടതാണ്. കടിയേറ്റാല്‍ ഉടന്‍ സ്വീകരിക്കേണ്ട പ്രഥമ ശുശ്രൂഷ സോപ്പ് ഉപയോഗിച്ച് കടിയേറ്റ ഭാഗം 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ നന്നായി കഴുകുക. പൈപ്പില്‍ നിന്ന് വെള്ളം തുറന്ന് വിട്ട് കഴുകുന്നതാണ് ഉത്തമം. കടിയേറ്റ ഭാഗത്ത് ഉപ്പ് ,മഞ്ഞള്‍, മുളകുപൊടി പോലെയുള്ള മറ്റുപദാര്‍ത്ഥങ്ങള്‍…

Read More

നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മൂലമറ്റം : നിയന്ത്രണം നഷ്ടപ്പെട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. അറക്കുളം മൈലാടിയിൽ ഇന്നലെ 2.30 ഓടെയാണ് അപകടമുണ്ടായത്. കട്ടപ്പന ചെറുതോണി ഭാഗത്തേക്ക് പോകുകയായിരുന്ന മലപ്പുറം സ്വദേശി അബ്ദുൾ റഹ്മാൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓലിക്കുന്നേൽ സണ്ണിയുടെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകട സമയം സണ്ണിയും കുടുംബവും വീട്ടില്ലിലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇടുക്കി ഭാഗത്ത് നിന്നും വരികയായിരുന്ന വാഹനത്തിന് വശം കൊടുത്തപ്പോൾ റോഡിന്റെ മറുവശത്ത് കൂട്ടിയിട്ടിരിക്കുന്ന മെറ്റലിലും പാറപ്പൊടിയിലും തെന്നി വാഹനം മറിയുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു.വാഹനത്തിനകത്ത്…

Read More

ഹയർ സെക്കൻഡറി അധ്യാപക സ്‌ഥലം മാറ്റം ശരിവച്ച് ഹൈക്കോടതി: കെഎടി ഉത്തരവ് റദ്ദാക്കി

കൊച്ചി: ഹയർ സെക്കൻഡറി അധ്യാപക സ്‌ഥലം മാറ്റം റദ്ദാക്കി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സർക്കാരും ചില അധ്യാപകരും നൽകിയ ഹർജിയിലാണ് വിധി. ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹോം സ്‌റ്റേഷൻ, ഇതര വിഭാഗ പട്ടികകൾ ട്രൈബ്യൂണൽ ഏപ്രിലിൽ റദ്ദാക്കിയത്. ചട്ടപ്രകാരമുള്ള ഔട്ട്സ്റ്റേഷൻ വെയ്‌റ്റേജ് അനുവദിച്ചു പുതുക്കിയ സ്ഥലം മാറ്റപ്പട്ടികയുടെ കരട് ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണമെന്നും പരാതികൾ കൂടി പരിഗണിച്ച് അന്തിമ പട്ടിക തയാറാക്കണമെന്നും ട്രൈബ്യൂണൽ ഉത്തരവിട്ടിരുന്നു. സംസ്‌ഥാനത്തെ 8007 അധ്യാപകരെ ബാധിക്കുന്ന വിധിയാണിത്….

Read More

റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല. വാഴനട്ട് പ്രതിക്ഷേധിച്ച് നാട്ടുകാർ

തൊടുപുഴ : കാരിക്കോട് കോട്ടപ്പാലത്തിനു സമീപം ആദംപിള്ളിൽ പവർ ടൂൾസിന് മുൻപിൽ വെള്ളം കെട്ടിക്കിടക്കുന്നിടത്തു നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ. നാളുകളായി രൂപപ്പെട്ട വെള്ളക്കെട്ടുമൂലം ഇതിലെ യാത്രചെയ്യുന്ന വഴി യാത്രക്കാരും, വിദ്യാർത്ഥികളും തെന്നി വീഴുകയും, വെള്ളക്കെട്ട് വകവയ്ക്കാതെ വാഹനങ്ങൾ വെള്ളം അടിച്ച് തെറിപ്പിച്ചു സ്പീഡിൽ ഇവിടെ കടന്നു പോകുന്നതും നിത്യ സംഭവമാണ്. ഇത്തരത്തിൽ പ്രതിഷേധം നടത്തിയാലെങ്കിലും അധികാരികൾ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Read More

യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

കരിമണ്ണൂർ : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളപ്പുറം കാഞ്ഞിരമലയിൽ തുളസിരാജനെ (24) യാണ് ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെ വീട്ടിലെ ഫാനിൻ്റെ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ബന്ധുക്കളും അയൽവാസികളും ചേർന്ന് തുളസിരാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടക്ടറായിരുന്ന ഇയാൾ പിന്നീട് വിദേശത്തു പോയതിനു ശേഷം നാട്ടിലെത്തിയതായിരുന്നു.

Read More

തേയിലക്കൊളുന്തുമായി എത്തിയ ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു, മൂന്ന്പേർക്ക് പരിക്ക്

നെടുങ്കണ്ടം : കല്ലാറിന് സമീപത്തെ കൊടുംവളവിൽ തേയിലക്കൊളുന്തുമായി എത്തിയ മിനിലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ വാളാർഡ് ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും എത്തിയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കമ്പനി ജീവനക്കാരായ സോമൻ (53), ലിംഗം (51), വിജയ് (28) എന്നിവർക്കാണ് പരിക്കേറ്റത്. വണ്ടിപ്പെരിയാറിൽ നിന്നും മൂന്നാറിലേക്ക് തേയിലക്കൊളുന്തുമായി പോകുന്നതിനിടെ വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More