ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

ഈരാറ്റുപേട്ട: ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്ന് പരാതി. തേവരുപാറ ജബലുന്നൂർ മസ്ജിദ് ഇമാം ഷിബിലി മൗലവിയുടെ ഒന്നര വയസ്സുള്ള മകളെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്നാണ് പരാതി. ഇന്ന് രാവിലെ ഒമ്പതു മണിയോടെ ഇമാമിന്റെ ഭാര്യ മൂന്ന് കുട്ടികളെ വീടിനു പിന്നിലേക്ക് കുളിക്കാൻ കൊണ്ടുപോയ ശേഷം വീടിനുള്ളിലേക്ക് പോയി തിരിച്ചു വരുമ്പോൾ പച്ച സാരിയുടുത്ത 25-30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീ കുട്ടിയെ എടുത്ത് കൈയിൽ പിടിച്ചു നിൽക്കുകയായിരുന്നു. വേഗം കുട്ടിയെ തിരികെ വാങ്ങിയപ്പോൾ മുതിർന്ന കുട്ടിയുടെ കൈയിൽ കയറിപിടിച്ചു. കുട്ടിയെ തിരികെ പിടിച്ചെടുത്തതോടെ സ്ത്രീ പെട്ടെന്ന് വഴിയിലിറങ്ങി അപ്രത്യക്ഷയാവുകയായിരുന്നുവെന്ന് മാതാവ് പറഞ്ഞു. ഈരാറ്റുപേട്ട പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കാരക്കാട് മേഖലയിൽ ഇതിനു മുമ്പും കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *