കരിമണ്ണൂർ : യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മുളപ്പുറം കാഞ്ഞിരമലയിൽ തുളസിരാജനെ (24) യാണ് ചൊവ്വാഴ്ച്ച രാത്രി ഒമ്പതോടെ വീട്ടിലെ ഫാനിൻ്റെ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻ ബന്ധുക്കളും അയൽവാസികളും ചേർന്ന് തുളസിരാജനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ടക്ടറായിരുന്ന ഇയാൾ പിന്നീട് വിദേശത്തു പോയതിനു ശേഷം നാട്ടിലെത്തിയതായിരുന്നു.