തേയിലക്കൊളുന്തുമായി എത്തിയ ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു, മൂന്ന്പേർക്ക് പരിക്ക്

നെടുങ്കണ്ടം : കല്ലാറിന് സമീപത്തെ കൊടുംവളവിൽ തേയിലക്കൊളുന്തുമായി എത്തിയ മിനിലോറി മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. വണ്ടിപ്പെരിയാർ വാളാർഡ് ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും എത്തിയ മിനിലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കമ്പനി ജീവനക്കാരായ സോമൻ (53), ലിംഗം (51), വിജയ് (28) എന്നിവർക്കാണ് പരിക്കേറ്റത്.

വണ്ടിപ്പെരിയാറിൽ നിന്നും മൂന്നാറിലേക്ക് തേയിലക്കൊളുന്തുമായി പോകുന്നതിനിടെ വളവിൽ നിയന്ത്രണം നഷ്‌ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *