തൊടുപുഴ : കാരിക്കോട് കോട്ടപ്പാലത്തിനു സമീപം ആദംപിള്ളിൽ പവർ ടൂൾസിന് മുൻപിൽ വെള്ളം കെട്ടിക്കിടക്കുന്നിടത്തു നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചപ്പോൾ.
നാളുകളായി രൂപപ്പെട്ട വെള്ളക്കെട്ടുമൂലം ഇതിലെ യാത്രചെയ്യുന്ന വഴി യാത്രക്കാരും, വിദ്യാർത്ഥികളും തെന്നി വീഴുകയും, വെള്ളക്കെട്ട് വകവയ്ക്കാതെ വാഹനങ്ങൾ വെള്ളം അടിച്ച് തെറിപ്പിച്ചു സ്പീഡിൽ ഇവിടെ കടന്നു പോകുന്നതും നിത്യ സംഭവമാണ്.
ഇത്തരത്തിൽ പ്രതിഷേധം നടത്തിയാലെങ്കിലും അധികാരികൾ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.