
നിരോധിത മേഖലയായ മട്ടാഞ്ചേരി സിനഗോഗ് ഡ്രോണ്‍ ഉപയോഗിച്ച് അനധികൃതമായി ചിത്രീകരിച്ച രണ്ട് പേര്‍ അറസ്റ്റില്‍.
കാക്കനാട് പടമുഗളില്‍ താമസിക്കുന്ന ഉണ്ണികൃഷ്ണൻ (48), കിഴക്കമ്ബലം സ്വദേശി ജിതിൻ രാജേന്ദ്രൻ (34) എന്നിവരാണ് മട്ടാഞ്ചേരി പൊലീസ് പിടികൂടിയത്. പൊതുജന സുരക്ഷ, സ്വകാര്യത, രാജ്യസുരക്ഷ എന്നിവ പരിരക്ഷിച്ചുകൊണ്ട് ഡ്രോണുകളുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി ഡിജിസിഎ ഡ്രോണ്‍ ഓപ്പറേറ്റർമാർക്കായി സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഡ്രോണ്‍ പറക്കല്‍ ഉറപ്പാക്കാൻ, ഡിജിസിഎയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ ഡ്രോണ്‍ ഓപ്പറേറ്റർമാർ കർശനമായി പാലിക്കേണ്ടതാണ്. കൊച്ചി സിറ്റിയിലെ റെഡ് സോണ്‍ മേഖലകളായ നേവല്‍ ബേസ്, ഷിപ്പ് യാർഡ്, ഐഎൻഎസ്…