admin

കോൺക്രീറ്റ് മിക്സിങ് വാഹനം പാതയോരത്തേയ്ക്ക് തെന്നിമാറി അപകടം

ഇടുക്കി: വണ്ടിപ്പെരിയാർ 55-ാം മൈൽ ജങ്ഷനിൽ ബുധനാഴ്‌ച പുലർച്ചെ 4ന് കോൺക്രീറ്റ് മിക്സ‌ിങ് വാഹനം നിയന്ത്രണം നഷ്‌ടപ്പെട്ട് പാതയോരത്തേയ്ക്ക് തെന്നിമാറി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. വാഹനം സമീപത്തെ വീടിന് മുകളിലേയ്ക്ക് പതിക്കാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #accident #concretemixing #vehicle #skidded #roadside #Vandipperiyar #idukki #today #news #updates #nattuvarthakal

Read More

സ്‌കൂള്‍ കായികമേളയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ;വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസം ലക്ഷ്യം: മന്ത്രി വി.ശിവന്‍കുട്ടി

വിദ്യര്‍ത്ഥികളുടെ സമഗ്രമായ വികാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമാക്കുന്നതെന്ന്വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കായിക മേളയുമായി ബന്ധപ്പെട്ട് എറണാകുളം പ്രസ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകത്തിലെ ഏറ്റവും വലിയ കായികമേളകളായ ഒളിമ്പിക്സ്, ലോക ചാമ്പ്യന്‍ഷിപ്പുകള്‍ എന്നിവയുടെ പ്രാധാന്യം, പ്രസക്തി, സാധ്യത എന്നിവ കുട്ടികളില്‍ എത്തിക്കുന്നതിനാണ് ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ അതേ മാതൃകയില്‍ വളരെ വിപുലമായി നടത്തുന്നത്. ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ നവംബര്‍ 11 വരെയാണ് മേള നടക്കുന്നത്.47 ലക്ഷത്തോളം…

Read More

നാച്ചാർ പുഴയ്ക്ക് സംരക്ഷണ ഭിത്തി : 75 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

മൂലമറ്റം : അറക്കുളം പഞ്ചായത്തിൽ 11-ാം വാർഡിൽ പുഴയുടെ തകർന്നുകിടക്കുന്ന ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 75 ലക്ഷം രൂപയുടെ കൂടി ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ടെൻഡർ വിളിച്ചു പ്രവർത്തി ഉടൻ തുടങ്ങാൻ മന്ത്രി നിർദ്ദേശം നൽകി. 2021 ലെ മലവെള്ള പാച്ചിലിൽ ആണ് പുഴയുടെ കരകൾക്കു ബലക്ഷയം സംഭവിച്ചത്. തോടിന്റെ മറ്റു ഭാഗങ്ങളിൽ തകർന്ന ഭിത്തിയുടെ പുനർനിർമ്മാണം പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തിയാകുന്നതോടെ നാച്ചാറിന്റെ ഇരു കരകളിലും സംരക്ഷണ ഭിത്തി നിർമ്മാണം പൂർണമാകും….

Read More

ആളില്ലാത്ത സമയം വീട്ടിൽ മോഷണം; 21 പവൻ കവർന്നു

തൊടുപുഴ : ആളില്ലാതിരുന്ന സമയം വീടിന്റെ പിൻവാതിൽ തകർത്ത് 21 പവൻ സ്വർണം മോഷ്‌ടിച്ചു. മുതലക്കോടം അറയ്ക്കൽ ജോമോൻ ജോസഫിൻ്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. രാത്രിയോടെ ജോമോനും കുടുംബവും സുഹൃത്തിൻ്റെ വീട്ടിൽ പോയി തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ വാതിലിന്റെ ഒരു ഭാഗം തകർത്താണ് മോഷ്‌ടാവ് അകത്ത് കയറിയതെന്നും ഷെൽഫിലും അലമാരയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്ന 21 പവൻ സ്വർണം മോഷണം പോയതായും ജോമോൻ പറഞ്ഞു. തൊടുപുഴ പോലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.ഐ മഹേഷ്…

Read More

വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക ലക്ഷ്യം: മന്ത്രി ഡോ.ആര്‍ ബിന്ദു

സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നു പോകുന്ന ഘട്ടത്തില്‍, കാലാനുസൃതമായ വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ കുറയ്ക്കാം എന്നുള്ളതില്‍ ഊന്നല്‍ നല്‍കി ആയിരിക്കും ഉദ്യമ 1.0 സംഘടിപ്പിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ കോണ്‍ ക്ലേവിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന ഇന്‍ഡസ്മറി – ആകാദമിയ – ഗവണ്‍മെന്റ് കോണ്‍ക്ലേവ്, ഉദ്യമ…

Read More

കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു.

വണ്ണപ്പുറം ∙ കനത്ത മഴയെത്തുടർന്ന് റോഡിന്റെ അരിക് ഇടിഞ്ഞു. വണ്ണപ്പുറം കോട്ടപ്പാറ റോഡിൽ ചേലച്ചുവടിനു സമീപമാണ് സംഭവം. ഞായർ വൈകിട്ട് ആറു മണിയോടെയാണ് മണ്ണിടിഞ്ഞു റോഡിലേക്കു വീണത്. ഇതെത്തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. നെയ്യശ്ശേരി തോക്കുമ്പൻ റോഡിന്റെ ഭാഗമായതിനാൽ കരാർ കമ്പനി റോഡിലെ മണ്ണു നീക്കം ചെയ്തു ഗതാഗതം പുനഃസ്ഥാപിച്ചു. ഇടിഞ്ഞ ഭാഗം വീണ്ടും ഇടിയുന്ന വിധം അപകടാവസ്ഥയിലാണ് നിൽക്കുന്നത്. അതിനാൽ ഇവിടം ബലപ്പെടുത്താൻ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

ഗവ. ഐടിഐയെ സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്;പുതിയ മന്ദിരം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു.

ഇടുക്കി: ഇടുക്കിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തു പകര്‍ന്നു കൊണ്ട് കട്ടപ്പന ഗവ. ഐടിഐയെ സംസ്ഥാന സര്‍ക്കാര്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ഏകദേശം 5.5 കോടി രൂപ മുടക്കിയാണ് പുതിയ ബ്ലോക്ക് നിര്‍മിച്ചിരിക്കുന്നത്. പുതിയ മന്ദിരം ബഹു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തിലെ കിഫ്ബി ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 5.34 കോടി രൂപ ചെലവില്‍ 1384 24ചതുരശ്ര മീറ്ററിലാണ് കെട്ടിടം നിര്‍മ്മിച്ചത്. കേരള അക്കാദമി ഫോര്‍ എക്‌സിലന്‍സിന്റെ…

Read More

സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്‌ടിച്ച ഉത്തരേന്ത്യന്‍ സംഘത്തിലെ നാലുപേര്‍ അറസ്റ്റിൽ

ഡല്‍ഹി സംഘത്തിലെ അതിക് ഉര്‍ റഹ്‌മാന്‍(38), വാസിം അഹമ്മദ്(32), മുംബൈ സംഘത്തിലെ സണ്ണി ഭോല യാദവ്(27), ശ്യാം ബരൻവാള്‍(32) എന്നിവരാണ് അറസ്റ്റിലായത്. പരസ്പരബന്ധമില്ലാത്ത രണ്ടു സംഘങ്ങളും മോഷണം നടത്തുന്നതിനുവേണ്ടി മാത്രമാണു കൊച്ചിയിലെത്തിയത്. മോഷണത്തിനു പിന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നാണ് പോലീസിന്‍റെ വിശദീകരണം. ഡല്‍ഹിയില്‍നിന്നു പിടികൂടിയ പ്രതികളെ ഇന്നലെ കൊച്ചിയിലെത്തിച്ചു. മുംബൈയില്‍ പിടിയിലായ പ്രതികളെ വൈകാതെ കൊച്ചിയിലെത്തിക്കും. ഡല്‍ഹി സംഘം ബാബാഗഞ്ജില്‍നിന്നും മുംബൈ സംഘം താനെയില്‍നിന്നുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ പോലീസ് അന്വേഷണം…

Read More

പതിനാലാം മൈലിനു സമീപം വാഹനാപകടം

അടിമാലി :കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ പതിനാലാം മൈൽ നാല് സെന്റ് കോളനിക്ക് സമീപം വാഹനാപകടം.പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു എറണാകുളം സ്വദേശികൾ മൂന്നാർ സന്ദർശിച്ചു തിരികെ വരും വഴിയാണ് ആൾട്ടോ അപകടത്തിൽപ്പെട്ടത് രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം ലഭിക്കുന്ന വിവരം. അടിമാലി ഹൈവേ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 #Car #accident #news #updates #onlinemedia #nattuvarthakal

Read More

യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു.

കൊല്ലം: കൊട്ടാരക്കര പുത്തൂര്‍ വല്ലഭന്‍കരയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങിമരിച്ചു. എസ് എന്‍ പുരം സ്വദേശിനി 26 വയസുകാരിയായ ശാരു ആണ് കൊല്ലപ്പെട്ടത്. വല്ലഭന്‍കര ലാല്‍സദനത്തില്‍ ലാലുമോന്റെ ശാരുവിനെ കൊന്ന ശേഷം ലാലുമോന്‍ തൂങ്ങിമരിക്കുകയായിരുന്നു. ലാലുമോന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിവാഹിതയായ ശാരുവും ലാലുമോനും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. വീട്ടില്‍ നിന്ന് ശാരുവിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തിയപ്പോള്‍ ചോരയാകെ വാര്‍ന്ന നിലയില്‍ ശാരുവിനെ കണ്ടെത്തി. ലാലുമോന്‍ ശാരുവിന്റെ കഴുത്തിലും കൈയിലും വെട്ടുകയായിരുന്നുവെന്നാണ് വിവരം….

Read More