admin

സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.

ഇടുക്കി :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളോടനുബന്ധിച്ച് സൗകര്യപ്രദവും മനോഹരവുമായ അതിഥിമന്ദിരങ്ങൾ ആരംഭിക്കുകയെന്നത് ടൂറിസം വകുപ്പിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നാണെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂരിലും ,പൊൻമുടിയിലും പുതിയ ഗസ്റ്റ്ഹൗസ് കെട്ടിടങ്ങൾ ഈ വർഷം ജനങ്ങൾക്കായി തുറന്ന് കൊടുക്കും. കോവിഡിന് ശേഷം ലോകമാകെ വിദേശസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നെങ്കിലും ഇടുക്കി ജില്ലയിൽ റെക്കോർഡ് വർധനവാണുണ്ടായത്. 2023…

Read More

സഞ്ചാരികളുടെ ഒഴുക്ക്; തിരക്കിലമർന്ന് തേക്കടി

ഇടുക്കി : നനുത്ത കാറ്റും മഴയും കോടമഞ്ഞും നിറ ഞ്ഞ അന്തരീക്ഷത്തിൽ പുതുവർഷത്തെ വരവേൽ ക്കാൻ തേക്കടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്. ക്രിസ്മസ് അവധി ദിനത്തിനു മുമ്പ് ആരംഭിച്ച സഞ്ചാരികളുടെ തിരക്ക് തേക്കടിയിൽ തുടരുകയാണ്. തേക്കടി, കുമളി മേഖലകളിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിലെല്ലാം വിനോദ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇടുക്കി: കുട്ടിക്കാനത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാത്രി 10.30 ഓടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പുതുവത്സരാഘോഷത്തിനായി എത്തിയ യുവാക്കൾ വാഹനം നിർത്തുകയും ഫൈസൽ ഒഴികെയുള്ളവർ പുറത്തിറങ്ങുകയും ചെയ്‌. ഈ സമയം കാർ ഉരുണ്ടുനീങ്ങി 350 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1 accident #car #kuttikkanam…

Read More

ഉയരങ്ങളിൽ ന്യൂമാൻ്റെ വനിതാ ബാൻഡ്; ഈ പെൺപട ന്യൂമാന്റെ അഭിമാനം

തൊടുപുഴ: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻന്യൂമാൻ കോളജിലെ വനിതാ ബാൻഡ് തൊടുപുഴയിൽ നിന്നു ഡൽഹിയിൽ എത്തിയപ്പോൾ പൂവണിയുന്നതു 18 കേരള ബറ്റാലിയനു കീഴിലുള്ള എൻസിസി പരിശീലകനായ ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിന്റെ എട്ടു വർഷമായുള്ള കാത്തിരിപ്പ്. സംസ്‌ഥാനതലത്തിൽ ആദ്യമായാണ് ഒരു കോളജിലെ വനിതാ ബാൻഡ് റിപ്പബ്ലിക് ദിന പരേഡിലേക്ക് എത്തുന്നത്. 8 വർഷം മുൻപ് 2016ലാണ് ക്യാപ്റ്റൻ പ്രജീഷ് സി.മാത്യുവിൻ്റെ നേതൃത്വത്തിൽ ബാൻഡ് ആരംഭിക്കുന്നത്. അന്ന് ആവശ്യമായ സംഗീതോപകരണങ്ങൾ പോലും ബാൻഡിന് ഇല്ലായിരുന്നു. തുടർന്നു കോളജിലെ ഫിസിക്സ് ഡിപ്പാർട്മെന്റ്…

Read More

മുൻ പ്രധാനമന്ത്രി Dr.മൻമോഹൻ സിങ് അന്തരിച്ചു

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു, ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം… അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയായത്, രാജ്യത്ത് ഏഴു ദിവസത്തെ ദു:ഖാചരണം, സംസ്ക്കാരം ശനിയാഴ്ച 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് ധനമന്ത്രിയെന്നും പേരെടുത്ത രാജ് ഇല്ലാതാക്കിയ അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി…

Read More

ഇരുട്ടിലായി ധന്വന്തരി ജങ്ഷൻ

തൊടുപുഴ: സന്ധ്യകഴിഞ്ഞ് തൊടുപുഴ നഗരത്തിലെത്തിയാൽ ഇരുട്ടിൽ തപ്പിത്തടയേണ്ടി വരും. നഗരത്തിലെ പ്രധാന വഴികളിലെ വഴിവിളക്കുകളിൽ ഭൂരിഭാഗവും തകരാറിലായതോടെ രാത്രി നഗരത്തിൻ്റെ പല ഭാഗവും ഇരുട്ടി ലായി. നിലവിൽ കടകളിൽനിന്നുള്ള വെളിച്ചവും വാഹനങ്ങളുടെ ലൈറ്റും മാത്രമാണ് കാൽനടക്കാർക്ക് ആശ്രയം. കടകൾ അടക്കുന്നതോടെ അതും ഇല്ലാതാകും. പിന്നെ രാത്രി അപൂർവമാ യി പോകുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രം. നഗരത്തിലെ പ്രധാന റോ ഡായ ഇടുക്കി റോഡ് പൂർണമായും ഇരുട്ടിലാണ്. ഗാന്ധി സ്ക്വയറിലും കെ. എസ്.ആർ.ടി.സി ജങ്ഷനിലും ഓരോ ഹൈമാസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും…

Read More

“കരുതലും കൈത്താങ്ങും”: താലൂക്ക് തല അദാലത്ത് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്‌തു

ഇടുക്കി : ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങളും അവകാശങ്ങളും പൂർണ്ണമായും ഉറപ്പാക്കുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഇടുക്കി താലൂക്ക് തല അദാലത്ത് ചെറുതോണി ടൗൺ ഹാളിൽ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 2023 ൽ ആരംഭിച്ച “കരുതലും കൈത്താങ്ങും” എന്ന താലൂക്ക് തല പരാതിപരിഹാഹാര അദാലത്ത് പദ്ധതി ജനങ്ങൾക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ജില്ലയിൽ പൂർത്തിയായ നാല് അദാലത്തുകളിലും പരമാവധി പരാതികളിൽ പരിഹാരം കാണാൻ കഴിഞ്ഞിട്ടുണ്ട്. പൊതുപ്രശ്നങ്ങൾക്കൊപ്പം വ്യക്തികളുടെ പ്രശ്നങ്ങളും…

Read More

വാഹനാപകടങ്ങളിൽ വർധന; റോഡിലെ നിയമ ലംഘനം, പൂട്ടിടാൻ പരിശോധന

തൊടുപുഴ: വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനവും തടയാനുള്ള പ്രത്യേക വാഹന പരിശോധന ജില്ലയിൽ തുടങ്ങി. സംസ്ഥാനത്ത് വാഹനാപകട മരണങ്ങൾ വർ ധിച്ച സാഹചര്യത്തിലാണ് ജില്ലയിലും മോട്ടോർ വാഹന വകുപ്പും പൊലീസും സംയു ക്തമായി പരിശോധന ആരംഭിച്ചത്. മൂന്ന് ദിവസത്തിനിടെ 419 കേസ് രജിസ്റ്റർ ചെയ്തു. 5,99,450 രൂപയാണ് പിഴ ചുമത്തി യത്. പരിശോധന ജനുവരി 15വരെ തുടരും. തൊടുപുഴ, അടിമാലി, കട്ടപ്പന എന്നീ മു ന്ന് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. പരിശോധനയിൽ ലൈസൻസില്ലാ തെ വാഹനമോടിച്ച 11 കേസുകൾ…

Read More

കാട് വളർന്ന് റോഡിലേക്ക്, ഒന്നും കാണാൻ വയ്യ; വശങ്ങളിലേക്ക് വാഹനം ഒതുക്കാനും ബുദ്ധിമുട്ട്

തൊടുപുഴ : തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ മുട്ടം എൻജിനീയറിങ് കോളജിന് സമീപം റോഡിലേക്ക് കാട് വളർന്നനിലയിൽ. ഏറെ തിരക്കുള്ള റോഡിലേക്കാണ് കാട് വളർന്നുനിൽക്കുന്നത്. ശബരിമല സീസണായതോടെ ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാട് വളർന്ന് നിൽക്കുന്നതിനാൽ റോഡിന്റെ അരികുവശം കാണുവാൻ സാധിക്കില്ല. എതിർ ദിശയിൽനിന്നു വാഹനങ്ങൾ വരുമ്പോൾ ഡ്രൈവർമാർക്ക് വാഹനം ഒതുക്കാനും ബുദ്ധിമുട്ടുകയാണ്. രാത്രി സമയത്ത് കാട് വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. പെരുമറ്റത്ത് റോഡിലേക്ക് മുള്ളുള്ള ഇഞ്ച വളർന്ന് നിൽക്കുന്നത് ഇരുചക്രവാഹനങ്ങളിൽ പോകുന്നവർക്ക്…

Read More

ശബരിമലയിൽ നിന്നും തിരികെ കർണാടകത്തിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനം വീടിന് മുകളിലേക്ക് പതിച്ച് അപകടം

ഇടുക്കി : ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞു തിരികെ കർണ്ണാടകത്തിലേക്കു പോകുകയായിരുന്ന 14 പേര് സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽ പെട്ടത്. വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ പോളിടെക്‌നിക് കോളേജ് കഴിഞ്ഞപ്പോൾ ഡ്രൈവർ ഉറങ്ങിപ്പോവുകയും റോഡിനു താഴെ ഉണ്ടായിരുന്ന വീടിനു മുകളിലേക്ക് വാഹനം പതിക്കുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും അയ്യപ്പഭക്തരെ പുറത്തെടുക്കുകയും ചെയ്തു. ആൾതാമസം ഇല്ലാതിരുന്ന വീടായതിനാൽ വൻ അപകടമാണ് ഒഴിവായത്. ഇതോടൊപ്പം വാഹനത്തിൽ ഉണ്ടായിരുന്ന അയ്യപ്പഭക്തർ എല്ലാവരുംതന്നെ പരിക്കുകൾ ഇല്ലാതെ…

Read More