ഓട്ടോറിക്ഷയിൽ യാത്രചെയ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
ഇടുക്കി: കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്‌ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. കട്ടപ്പന കുരിശുപള്ളി കുന്തളംപാറ പ്ലാപ്പറമ്പിൽ സിബി(53) യാണ് പിടിയിലായത്. തിങ്കളാഴ്‌ച വൈകിട്ട് 4.30 ഓടെയാണ് സംഭവം. വീട്ടിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷയിൽ കയറിയ പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കാൻ ശ്രമിച്ചു. വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് കട്ടപ്പന പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റ് ചെയ്‌ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. എസ്ഐമാരായ എബി ജോർജ്, ജോസഫ് കെ വി,…

