കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കോതമംഗലം : കോതമംഗലം – അടിവാട് തെക്കേക്കവലക്ക് സമീപം MVIP കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കമിഴ്ന്നു കിടക്കുന്ന രീതിയിലായതിനാൽ മൃതദേഹം ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാർ പോത്താനിക്കാട് പോലീസിൽ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് സംഭവ സ്ഥലത്ത് എത്തി. രാവിലെ മദ്രസയിൽ പോയ കുട്ടികളാണ് മൃതദേഹം ആദ്യമായി കണ്ടത്. മുവാറ്റുപുഴ വാലി ഇറിഗേഷൻ കനാൽലിന്റെ ഭാഗമായ മലങ്കര വാലി കനാലിലാണ് ബോഡി കണ്ടെത്തിയത്.

സയന്റിഫിക് അസിസ്റ്റന്റ് അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കും.

☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

#deadbody #kothamangalam #today #news #updates #nattuvarthakal

Leave a Reply

Your email address will not be published. Required fields are marked *