മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ കണ്ടെത്തി
തൊടുപുഴ : മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ സ്കൂട്ടർ നാട്ടുകാരുടെ തെരച്ചിലിൽ കണ്ടെത്തി. മുള്ളരിങ്ങാട് അമയൽതൊട്ടി ഭാഗത്ത് ശനിയാഴ്ച വൈകിട്ടോടെയായിരുന്നു സ്കൂട്ടർ യാത്രികൻ ഒഴുക്കിൽപ്പെട്ടത്. മുള്ളരിങ്ങാട് വെട്ടിക്കൽ ജമാലാണ് അപകടത്തിൽപ്പെട്ടത്. ഇഷ്ടികക്കളത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. തോട് കരകവിഞ്ഞ് അമയൽതൊട്ടി ഭാഗത്തുള്ള കലുങ്കിൽ വെള്ളം കയറിയതോടെയാണ് റോഡിലൂടെ വരികയായിരുന്ന ജമാലും സ്‌കൂട്ടറും വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത്. ജമാൽ ശക്തമായ ഒഴുക്കിൽപ്പെട്ടെങ്കിലും സമീപത്തെ വീടുകളിൽ ഉണ്ടായിരുന്നവരെത്തി കരയ്ക്കു കയറ്റി. എന്നാൽ സ്‌കൂട്ടർ മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോകുകയായിരുന്നു. ഞായറാഴ്ച നാട്ടുകാർ നടത്തിയ തെരച്ചിലിൽ…

