കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

തൊടുപുഴ : പുതുപ്പരിയാരം കനാലിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. തട്ടക്കുഴ ഓലിയ്ക്കാമറ്റം മഠത്തിൽ അഖിൽ ചന്ദ്രനാണ് (30) മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. അമരംകാവിന് താഴെ പുളിഞ്ചോട് കടവിൽ മറ്റ് രണ്ട് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു അഖിൽ. ഇതിനിടെ അഖിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. മറ്റൊരു കടവിൽ കുളിക്കാനെത്തിയവർ ചേർന്നാണ് അഖിലിനെ കരയ്ക്കെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പാലായിൽ ഈവന്റ് മാനേജ് സ്ഥാപനം നടത്തുകയാണ് അഖിൽ. തൊടുപുഴ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന്…

Read More

ശബരിമലയിൽ അനധികൃത നെയ് വിൽപ്പന, കീഴ്ശാന്തി വിജിലൻസിന്റെ പിടിയിൽ

പത്തനംതിട്ട : ശബരിമലയിൽ അനധികൃത നെയ് വിൽപ്പന നടത്തിയ കീഴ്ശാന്തി ദേവസ്വം വിജിലൻസിന്റെ പിടിയിൽ. ചെറായി സ്വദേശി മനോജിന്റെ പക്കൽ നിന്നും 14565 രൂപ കണ്ടെത്തി. പടിഞ്ഞാറെ നടയിലെ നെയ് എക്സ്ചേഞ്ച് കൗണ്ടറിലാണ് ഇയാൾ ജോലിക്ക് നിയോഗിക്കപ്പെട്ടിരുന്നത്. തുടർനടപടികൾക്ക് എക്സിക്യൂട്ടീവ് ഓഫീസർ പമ്പ പൊലീസിനെ സമീപിച്ചു. ടെമ്പിൾ സ്പെഷ്യൽ ഓഫീസറുടെയും, ദേവസ്വം വിജിലൻസ് & സെക്യൂരിറ്റി വിഭാഗത്തിന്റെയും മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. അനധികൃതമായി തീർത്ഥാടകർക്ക് നെയ് വിൽപ്പന നടത്തി എന്നാണ് കണ്ടെത്തൽ. ഭക്തരിൽ നിന്ന് സമാഹരിച്ച്…

Read More

കാലവർഷം ഇക്കുറി നേരത്തെ?, ‘ലാ നിന’ വരുന്നു; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെ 87 സെന്റിമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ. സാധാരണയായി മൺസൂൺ ജൂൺ ഒന്നിന് സംസ്ഥാനത്തിൻ്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയുമാണ് പതിവ്. ഈ വർഷം മൺസൂൺ ദീർഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു.

Read More

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടുന്നു, തൊഴിലിടങ്ങൾ പ്രതിസന്ധിയിൽ

തൊടുപുഴ: കടുത്ത വേനൽചൂടും, തിരഞ്ഞെടുപ്പും പ്രമാണിച്ച് അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേയ്ക്ക് പോകുമ്പോൾ ജില്ലയിലെ തോട്ടംമേഖലയടക്കമുള്ള വിവിധ തൊഴിലിടങ്ങൾ പ്രതിസന്ധിയിൽ. തേയില, ഏലം തോട്ടങ്ങൾ, പൈനാപ്പിൾ കൃഷി, ചെറുകിട കമ്പനികൾ, കെട്ടിട നിർമ്മാണ മേഖല, ഹോട്ടൽ, റസ്റ്റോന്റുകൾ എന്നിവിടങ്ങളിൽ ആവശ്യത്തിന് ആളെ കിട്ടാത്ത അവസ്ഥയുണ്ട്. അസം, ബംഗാൾ, ബീഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പോകുന്നതിലധികവും. വോട്ട് ചെയ്യാനെത്തണമെന്ന് മുന്നണികൾ കർശന നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഇവർ നാട്ടിലേയ്ക്ക് പോകുന്നത്. വോട്ട് ചെയ്യാനെത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേരൊഴിവാക്കുമെന്ന്…

Read More

അടിമാലിയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതികളെ പാലക്കാട്ടു നിന്നും അറസ്റ്റ് ചെയ്തു.

അടിമാലി : വയോധികയായ പാത്തുമ്മയെ മൃഗീയമായി കൊലപാതകം നടത്തി സ്വർണം കവർന്ന പ്രതികളെ പാലക്കാട്ടു നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശികളായ അലക്സ് കെ.ജെ, കവിത എന്നിവരാണ് പോലീസ് പാലക്കാട് നിന്നും അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്തു വരുന്നു.

Read More

ഇടുക്കി കരുണാപുരത്ത് 600 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ ഉടുമ്പഞ്ചോല എക്സൈസിന്റെ പിടിയിൽ.

നെടുങ്കണ്ടം : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി കരുണാപുരം ഭാഗത്ത്‌ ഉടുമ്പഞ്ചോല എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിൽ ചാരായം വാറ്റുന്നതിന് പാകമായ നിലയിലുള്ള 600 ലിറ്റർ കോടയും ചാരായം വാറ്റുന്നതിനുള്ള വാറ്റുപകരണങ്ങളും കണ്ടെത്തി കേസെടുത്തു. കരുണാപുരം എടത്വാമെട്ട് കരയിൽ പെരുമാപ്പറമ്പിൽ ഹരികുമാറിനെയാണ് (37) എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 200 ലിറ്ററിൻ്റെ മൂന്ന് ബാരലുകളിലായി കോട തയ്യാറാക്കി പറമ്പിലുള്ള തെങ്ങിൻ ചുവട്ടിൽ ഒളിപ്പിച്ച് ചപ്പുകളിട്ട് മൂടിയ നിലയിലാണ് കോടകണ്ടെത്തിയത്. ചാരായം വാറ്റി ലിറ്ററിന് 800 രൂപ…

Read More

അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

അടിമാലി : വീട്ടിൽ വയോധികയുടെ മൃതദ്ദേഹം. അടിമാലി കുരിയൻസ് പടിക്ക് സമീപം താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിൻ്റെ ഭാര്യ ഫാത്തിമ (70) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയിൽ നിന്നും രക്തം വാർന്നിരുന്നു. ഇന്ന് വൈകിട്ട് ഏഴരയുടെയാണ് സംഭവം പുറംലോകം അറിയുന്നത്. മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു. തിരിച്ച് ഏഴുമണിയോടെ ഇയാൾ വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ബെഡ്റൂമിൽ നിലത്ത് തറയിൽ…

Read More

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി പാമ്പുകടിയേറ്റ് മരിച്ചു

പൈക: വടക്കത്തുശ്ശേരിയിൽ ആത്മജ അരുൺ (7) ആണ് പാമ്പുകടിയേറ്റ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നപ്പോഴാണ് പാമ്പുകടിയേറ്റത്. ഉടൻ തന്നെ പാലായിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കടയില്‍നിന്ന് മോഷ്ടിച്ച രണ്ട് മൊബൈല്‍ഫോണുകളുമായി ബാങ്ക് മാനേജരായ യുവാവ് പിടിയില്‍

കുമളി : മൊബൈല്‍ കടയില്‍നിന്ന് രണ്ട് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്‍ (36) പോലീസ് പിടിയിലായി. കേരളത്തില്‍നിന്നുള്ള പോലീസ് തമിഴ്നാട്ടില്‍ എത്തിയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം തേക്കടിയിലെത്തിയപ്പോഴാണ് മോഷണം നടത്തിയത്. സ്വകാര്യ ബാങ്കിന്റെ തിരുച്ചിറപ്പള്ളി മേഖല സെയില്‍സ് മാനേജരാണ് ദീപക് മനോഹര്‍.

Read More