അടിമാലിയിൽ വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

അടിമാലി : വീട്ടിൽ വയോധികയുടെ മൃതദ്ദേഹം. അടിമാലി കുരിയൻസ് പടിക്ക് സമീപം താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിൻ്റെ ഭാര്യ ഫാത്തിമ (70) യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തലയിൽ നിന്നും രക്തം വാർന്നിരുന്നു. ഇന്ന് വൈകിട്ട് ഏഴരയുടെയാണ് സംഭവം പുറംലോകം അറിയുന്നത്.

മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു. തിരിച്ച് ഏഴുമണിയോടെ ഇയാൾ വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്. ബെഡ്റൂമിൽ നിലത്ത് തറയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. അടിമാലി പോലീസ് മേൽ നടപടികൾ സ്വീകരിച്ചുവരുന്നു.

Leave a Reply

Your email address will not be published. Required fields are marked *