കാലവർഷം ഇക്കുറി നേരത്തെ?, ‘ലാ നിന’ വരുന്നു; അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം മെയ് അവസാനത്തോടെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രാജ്യത്തിന്റെ മിക്കഭാഗങ്ങളിലും മൺസൂണിൽ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ് പ്രവചനം. ജൂൺ മുതൽ സെപ്റ്റംബർ വരെ 87 സെന്റിമീറ്റർ മഴ ലഭിച്ചേക്കുമെന്നാണ് കണക്കുകൂട്ടൽ.

സാധാരണയായി മൺസൂൺ ജൂൺ ഒന്നിന് സംസ്ഥാനത്തിൻ്റെ തെക്കേ അറ്റത്ത് എത്തുകയും സെപ്റ്റംബർ പകുതിയോടെ പിൻവാങ്ങുകയുമാണ് പതിവ്. ഈ വർഷം മൺസൂൺ ദീർഘകാല ശരാശരിയുടെ 106 ശതമാനം ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി എം രവിചന്ദ്രൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *