കുമളി : മൊബൈല്‍ കടയില്‍നിന്ന് രണ്ട് ആഡംബര ഫോണ്‍ മോഷ്ടിച്ച കേസില്‍ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും സ്വകാര്യ ബാങ്ക് മാനേജരുമായ ദീപക് മനോഹര്‍ (36) പോലീസ് പിടിയിലായി.
കേരളത്തില്‍നിന്നുള്ള പോലീസ് തമിഴ്നാട്ടില്‍ എത്തിയാണ് ഇയാളെ പിടികൂടിയത്. തമിഴ്നാട്ടില്‍നിന്നു സുഹൃത്തുക്കള്‍ക്കൊപ്പം തേക്കടിയിലെത്തിയപ്പോഴാണ് മോഷണം നടത്തിയത്. സ്വകാര്യ ബാങ്കിന്റെ തിരുച്ചിറപ്പള്ളി മേഖല സെയില്‍സ് മാനേജരാണ് ദീപക് മനോഹര്‍.
