കാഡ്സ് ഗ്രീൻഫെസ്റ്റ് 2024 ഏപ്രിൽ 22ന് തുടക്കം
തൊടുപുഴ: മേട മാസത്തിലെ പത്താമുദയത്തോനുബന്ധിച്ച് കാഡ്സിന്റെ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ ഫെസ്റ്റിന് തുടക്കമായി. പി ജെ ജോസഫ് എം.എൽ.എ തിരിതെളിച്ച് ഗ്രീൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കാഡ്സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സൗജന്യ ഇളനീർ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നിർവ്വഹിച്ചു. തരിശായി കിടക്കുന്ന കൃഷിഭൂമി ഏറ്റെടുത്ത് ശാസ്ത്രീയവും വാണിജ്യ പ്രാധാന്യമുള്ളതുമായ കൃഷിയിറക്കുന്ന “ഹരിതം മധുരം” പദ്ധതിയുടെ ഉദ്ഘാടനം ഫാ. സ്റ്റാൻലി കുന്നേൽ നിർവ്വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ…

