കാർ സ്കൂട്ടറിൽ തട്ടി അപകടം:ബസ്സിന് അടിയിൽപ്പെട്ട് യാത്രക്കാരി മരിച്ചു

മലപ്പുറം: വണ്ടൂരിൽ സംസ്ഥാനപാതയിൽ സ്വകാര്യ ബസ്സിന് അടിയിൽപ്പെട്ട സ്കൂട്ടർ യാത്രക്കാരി മരിച്ചു.

തിരുവാലി തായംകോട് കുരുക്കൾ ഹുദ(24) ആണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന 2 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 10 മണിക്ക് വണ്ടൂർ മുക്കടത്താണ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കവേ കാർ സ്കൂട്ടറിൽ തട്ടി അപകടമുണ്ടായത്.

നിയന്ത്രണം തെറ്റിയ വാഹനത്തിൽ നിന്നും തെറിച്ച് വീണ ഹുദയുടെ തലയിലൂടെ പാണ്ടിക്കാട് നിന്ന് നിലമ്പൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. മേൽ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *