വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ ശശികുമാറിന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു.
ഇടുക്കി : ഇന്നലെ രാത്രിയാണ് ബൈസൺവാലിയിൽ പറിയം കുഴിയിലെ ശശിയുടെ വീട്ടിലേക്ക് ട്രാവലർ ഇടിച്ചു കയറി അപകടം ഉണ്ടായത്. കർണാടക സ്വദേശി ജീവൻ ഗൗഡ അപകടത്തിൽ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വീടിൻറെ മുൻവശത്തേക്കാണ് ട്രാവലർ ഇടിച്ചു കയറിയത് ആ സമയം വീട്ടിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടദുരന്തം ഒഴിവായി. മുറ്റത്തെ നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകർന്നു. മൂന്നാർ സന്ദർശനത്തിനുശേഷം ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗ്യാപ്പ് റോഡിൽ…

