മൂലമറ്റം : മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സപ്ലൈകോ വാഴക്കുളം സൂപ്പർമാർക്കറ്റിലെ ഉദ്യോഗസ്ഥൻ പതിപ്പള്ളി പൈതയ്ക്കൽ പി.എൻ. സജി (54) യെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.മൂലമറ്റത്തുനിന്നും പതിപ്പള്ളിക്ക് പോകുന്ന റോഡരികിലെ മരത്തിലാണ് സജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു. ഭാര്യ: ദീപ. മക്കൾ: വിഷ്ണു, വൈജ.
തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
