കാർ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറി : നാല് പേർക്ക് പരിക്ക്

കുടയത്തൂർ : നിയന്ത്രണം നഷ്‌ടപ്പെട്ട കാർ ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 3.30 ഓടെ തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിൽ കുടയത്തൂർ സംഗമം ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഇടുക്കി ഭാഗത്തുനിന്നും തൊടുപുഴയിലേക്ക് വരികയായിരുന്ന പിറവം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് സംഗമം ജംഗ്ഷന് എതിർഭാഗത്തുള്ള ഫർണീച്ചർ വർക്ക് ഷോപ്പിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ പിറവം ഓണക്കൂർ സ്വദേശികളായ ജോ (45), റജി (50), മണി (47), ജോജു (47) എന്നിവർക്കാണ് പരിക്കേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *