കാന്തല്ലൂർ :വിളവെടുപ്പിന് സമയമാകുന്നതേയുള്ളൂവെങ്കിലും കാന്തല്ലൂരിൽ സഞ്ചാരികൾ എത്തിത്തുടങ്ങിയെന്നാണ് റിപ്പോർട്ട്. മരം നിറയെ കായ്ച്ചു കിടക്കുന്ന ആപ്പിൾ കുലകൾ ആസ്വദിച്ച് കണ്ടും ചിത്രങ്ങളെടുത്തും മടങ്ങുവാൻ ഇഷ്ടംപോലെ പേരെത്തുന്നു. മഞ്ഞ, പച്ച, ചുവപ്പ് എന്നിങ്ങനെ മൂന്നു നിറങ്ങളിലുള്ള ആപ്പിളുകളാണ് കാന്തല്ലൂരിൽ ഉള്ളത്. ഒരു രാത്രി കാന്തല്ലൂരിൽ ചെലവഴിക്കുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്‌താൽ ഈ ട്രിപ്പ് വേറെ ലെവൽ ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട. ജൂലൈ അവസാനത്തോടെ ആയിരിക്കും കാന്തല്ലൂർ ആപ്പിളിന്റെ വിളവെടുപ്പ് ആരംഭിക്കുക. . ഒരു മരത്തിൽ നിന്ന് പരമാവധി 30 കിലോ വരെ വിളവ് ലഭിക്കും എന്നാണ് പ്രതീക്ഷ. ഒരുകാലത്ത് ഹിമാചൽ പ്രദേശ്, കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ആപ്പിള് ആയിരുന്നു കേരളത്തിലെത്തിയിരുന്നതെങ്കിൽ ഇന്നത് ഇറക്കുമതി ചെയ്ത ആപ്പിളിന് വഴമാറിയിരിക്കുകാണ്. എന്നാൽ ഗുണത്തിലും രുചിയിലും എല്ലാം ഇപ്പോഴത്തെ കേമൻ കാന്തല്ലൂർ ആപ്പിൾ ആണ്, കാശ്മീരിൽ നിന്നു കൊണ്ടുവന്ന തൈ ഉപയോഗിച്ച് വളർത്തിയ ആപ്പിൾ മരങ്ങളാണ് ഇവിടെ ഭൂരിഭാഗവും. കാന്തല്ലൂർ കൂടതെ പുത്തൂർ, പെരുമല, ഗുഹനാഥപുരം എന്നിവിടങ്ങളിലും ആപ്പിൾ ഫാമുകളുണ്ട്. വേനലെത്ര കടത്താലും മഴയെത്ര പെയ്താലും കാന്തല്ലൂരിൽ എന്നും മഞ്ഞുമയമാണ്. കോടമഞ്ഞിൽ മുങ്ങി ഉദിച്ചുയരുന്ന പ്രഭാതങ്ങളും തണുപ്പുള്ള ഉച്ചനേരവും ഒക്കെ ഇവിടുത്തെ പ്രത്യേക അനുഭവങ്ങളാണ്. കേരള-തമിഴ്നാട് അതിർത്തിയിൽ പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന കാന്തല്ലൂർ നിങ്ങളുടെ യാത്രാ ലിസ്റ്റിൽ ഉറപ്പാം ഉൾപ്പെടുത്തണം. ഇ-പാസും മഴയും ഊട്ടിയിലേക്കും കൊടൈനാലിലേക്കുമുള്ള യാത്രയ്ക്ക് വിലങ്ങുതടിയായപ്പോൾ സഞ്ചാരികൾ തിരഞ്ഞെടുത്തത് മൂന്നാർ ആയിരുന്നു. മൂന്നാറിലെ കനത്ത തിരക്ക് കാരണം ഇവിടെയെത്തിയവർ പലരും സമീപ ഇടങ്ങളാണ് യാത്ര ചെയ്യാൻ തെരഞ്ഞെടുത്തത്. അതിലൊന്ന് കാന്തല്ലൂർ ആയിരുന്നു.
#kanthalloor #appleestate