വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ ശശികുമാറിന്റെ വീട്ടിലേയ്ക്ക് ഇടിച്ചു കയറി അപകടം; ഒരാൾ മരിച്ചു.

ഇടുക്കി : ഇന്നലെ രാത്രിയാണ് ബൈസൺവാലിയിൽ പറിയം കുഴിയിലെ ശശിയുടെ വീട്ടിലേക്ക് ട്രാവലർ ഇടിച്ചു കയറി അപകടം ഉണ്ടായത്. കർണാടക സ്വദേശി ജീവൻ ഗൗഡ അപകടത്തിൽ മരിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. വീടിൻറെ മുൻവശത്തേക്കാണ് ട്രാവലർ ഇടിച്ചു കയറിയത് ആ സമയം വീട്ടിൽ ഉണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടദുരന്തം ഒഴിവായി. മുറ്റത്തെ നിർത്തിയിട്ടിരുന്ന മൂന്ന് ഇരുചക്ര വാഹനങ്ങളും തകർന്നു. മൂന്നാർ സന്ദർശനത്തിനുശേഷം ചെമ്മണ്ണാർ ഗ്യാപ്പ് റോഡ് വഴി മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗ്യാപ്പ് റോഡിൽ നിന്നും ഉള്ള ഇറക്കത്തിൽ കാട്ടാക്കട ഭാഗത്ത് എത്തിയപ്പോൾ ട്രാവലറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അഞ്ചു കുട്ടികൾ ഉൾപ്പെടെ 12 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ഉടൻതന്നെ അടിമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ഗൗഡയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടം നടന്ന ഉടനെ ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

#idukkinews #baisanvally #accidentnews

Leave a Reply

Your email address will not be published. Required fields are marked *