കേരളത്തിൽ വറുതി, പുറത്ത് സമൃദ്ധി; സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേക്ക്
കൊച്ചി: കനത്ത വേനലിനു ശേഷം സംസ്ഥാനത്ത് മഴ എത്തിയതോടെ പൈനാപ്പിൾ വിപണിക്ക് പഞ്ഞമാസം ആരംഭിച്ചു. പൈനാപ്പിൾ പഴത്തിന് രണ്ടരയാഴ്ച കൊണ്ട് കിലോയ്ക്ക് 39 രൂപയാണ് ഇടിഞ്ഞത്. തിങ്കളാഴ്ച പഴത്തിന് ഗ്രോവേഴ്സ് അസോസിയേഷന്റെ കണക്ക് പ്രകാരം 28 രൂപയാണ്. കഴിഞ്ഞ വർഷം ഇതേകാലത്ത് ലഭിച്ച വിലയെക്കാൾ താഴെയാണ് ഇത്. അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗം തുടരുന്നതിനാൽ അവിടെ ആവശ്യം ഉയർന്നുനിൽക്കുകയാണ്. അതിനാൽ, അങ്ങോട്ടേക്ക് അയയ്ക്കുന്ന പൈനാപ്പിൾ പച്ച, സ്പെഷ്യൽ പച്ച എന്നിവയുടെ വിലയിൽ കാര്യമായ ഇടിവ് പ്രകടമായിട്ടില്ല.☎️📲 ചരമ…

