വണ്ണപ്പുറം: യാത്രയ്ക്കിടെ ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാ വ് മരിച്ചു. വണ്ണപ്പുറം പച്ചിലക്കവല പുത്തൻപു രയ്ക്കൽ ലാലപ്പൻ ഫ്രാൻസിസിന്റെ മകൻ ഫ്രാ ൻസിസ് ലാൽ (ലിൻസ്-25) ആണ് മരിച്ചത്. കഴി ഞ്ഞ 25ന് ചങ്ങനാശേരി റെയിൽവേ സ്റ്റേഷനി ലായിരുന്നു അപകടം. തിരുവനന്തപുരത്തുനി ന്നു ചങ്ങനാശേരിക്കുള്ള യാത്രയ്ക്കിടെ സ്റ്റേഷ നിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് വീണു പരിക്കേറ്റത്. ട്രെയിൻ പുറപ്പെട്ടതോടെ ചാടിയിറങ്ങിയപ്പോൾ തല വൈദ്യുതിപോസ്റ്റിൽ ഇടിക്കുകയായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലിരിക്കേ ഇന്നലെ രാവിലെയാണു മ രിച്ചത്. സംസ്കാരം നാളെ 10ന് തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിൽ. മാതാവ് സി ബി പച്ചില എലിവാലുങ്കൽ കുടുംബാംഗം. സ ഹോദരൻ: ലിയോൺ.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #trainaccident #vannappuram
ട്രെയിനിൽനിന്നു വീണ് പരിക്കേറ്റ യുവാവ് മരി ച്ചു
