മൂലമറ്റം : ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അറക്കുളം കോ ട്ടയംമുന്നി സ്വദേശി പുളിക്കൽ തോമസ് (45) ആണ് മരിച്ചത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. അറക്കുളം പുത്തൻപള്ളിക്കവലയിൽ ഇന്നലെ രാത്രി 7.40 ഓടെയാണ് അപകടം. ബൈക്കുക ൾ നേരിട്ടു കൂട്ടിയിടിക്കുകയായിരുന്നു. കോട്ട യംമുന്നി ഭാഗത്തേക്കു തിരിയുന്നതിന് ബൈ ക്ക് വലതുവശത്തേക്കു തിരിക്കുന്നതിനിടെ എ തിരേ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയാ യിരുന്നു.തോമസിനോടൊപ്പം ബൈക്കിലുണ്ടായിരുന്ന വടക്കേപ്പറമ്പിൽ ആൽബിൻ, എതിർദിശയിലെ ത്തിയ ബൈക്ക് യാത്രക്കാരനായ വൈഷ് വ്, ഫിദാസ്, കൂടാതെ മറ്റൊരാൾ എന്നിവർക്കാണ് പരിക്കേറ്റത്. നാലു പേരെയും സ്വകാര്യ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസിന്റെ സം സ്കാരം പിന്നീട്. ഭാര്യ: ബിന്ദു. മക്കൾ: ബെറ്റി, ബിസ്മി.☎️📲 *ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും* നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #moolamattom #Thodupuzha #iduukki #bikeaccident
ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു
