തൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് ചെറിയ മഴപെയ്താലും രൂപപ്പെടുന്ന സാഹചര്യത്തിൽ ഇന്നലെയുണ്ടായമഴയിൽ നഗരത്തിലെ കിഴക്കേയറ്റത്തെ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളംകയറിയിരുന്നു. എന്നാൽ വെള്ളക്കെട്ടിനൊപ്പം കാലങ്ങളായി മെയിന്റെനൻസ് നടത്താത്തതിനാൽ മിക്ക ഓടകളുടെ സ്ലാബുകളും അപകടക്കെണിയായേക്കാമെന്നതിന് ഉദാഹരണമാണ് ഇന്നലെ ഗാന്ധിസ്ക്വയറി സമീപം ഓട മൂടിയിരുന്ന സ്ലാബ് അടർന്ന് വീണതിലൂടെ മനസ്സിലാക്കേണ്ടത്. നിലവിൽ പോലീസുകാരുടെ ഭാഗത്തുനിന്നും ഇവിടെ അപകടമുന്നറിയിപ്പ് ലഭിക്കുവാൻ താൽക്കാലിക റിഫ്ലക്ടറുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കനത്തമഴയിൽ ഇത് അപകടസൂചന നൽകുന്നതിനുള്ള ശാശ്വതപരിഹാരമാകുന്നില്ല. അധികാരികൾ സ്കൂൾ തുറന്ന ഈ സാഹചര്യത്തിൽ വേണ്ട നടപടികൾ എത്രയുംവേഗം കൈക്കൊള്ളണമെന്നാണ് പ്രദേശത്തെ വ്യാപാരസ്ഥാപനയുടമകൾക്ക് പറയുവാനുള്ളത്.
കാലവർഷത്തിനൊപ്പം നഗരത്തിൽ അപകടക്കെണികളും രൂപപ്പെടുന്നു.
