ദേശീയപാതയിൽ കാറിൽ യുവതിയുവാക്കളുടെ അഭ്യാസപ്രകടനം.

മൂന്നാർ : ഓടിക്കൊണ്ടിരിക്കുന്ന മാരുതി സെൻ കാറിന്റെ ഡോറിൽ കയറി ഇരുന്ന് യുവാവും, യുവതിയും യാത്ര ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. വാഹനം നിരവധി തവണ അപകടകരമായരീതിയിൽ വളവുള്ളഭാഗങ്ങൾ തെറ്റായ ദിശയിലൂടെ കടന്നുപോകുന്നതും, മറ്റൊരുവാഹനം അടുത്തെത്തുമ്പോൾ, വെട്ടിച്ച്, അപകടമുണ്ടാകത്തക്കവിധം ഓടിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയം എതിർഭാഗത്ത് നിന്നും മറ്റൊരുവാഹനം വന്നാൽ ഡോറിൽനിൽക്കുന്നവർ അപകടത്തിൽപ്പെടുമെന്നത് നിസ്സംശയം സമ്മതിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *