റോഡിൽ അലഞ്ഞുനടന്ന പോത്തിനെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം
കൊച്ചി: റോഡിൽ അലഞ്ഞുതിരിഞ്ഞു നടന്ന പോത്തിനെ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബൈക്ക് യാത്രികനായ കണ്ണൂർ പഴയങ്ങാടി സ്വദേശി അജയ് രമേശ് (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. കൊച്ചി സീ -പോർട്ട് എയർപോർട്ട് റോഡിൽ വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. അലഞ്ഞുതിരിഞ്ഞു നടന്ന പോത്ത് യുവാവിന്റെ ബൈക്കിന് വട്ടംചാടുകയായിരുന്നു. ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ അജയ്-നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ റോഡിൽ ഇത്തരത്തിൽ മൃഗങ്ങൾ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്…

