വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം

ഇടുക്കി : കട്ടപ്പന -കുട്ടിക്കാനം മലയോര ഹൈവെ നിർമാണത്തിൻ്റെ ഭാഗമായ വെള്ളിലാംകണ്ടം കുഴൽപാലത്തിന്റെ നവീകരണത്തിൽ മാറ്റം. മൂന്നരകോടി രൂപ മുടക്കി പാലത്തിന് ഇരുവശവും ഇരിപ്പടങ്ങൾ ഉൾപ്പടെ നിർമിച്ച് നവീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കിഫ്ബിയുടെ അനുമതി കിട്ടാത്തതിനാൽ ഒന്നരക്കോടി രൂപ ഉപയോഗിച്ച് നവീകരണം പൂർത്തിയാക്കുവാനാണ് പൊതുമരാമത്ത് വകുപ്പിൻ്റെ നീക്കം. ഇതിനെതിരെ കാഞ്ചിയാർ അയ്യപ്പൻകോവിൽ പഞ്ചായത്തുകൾ പ്രതിഷേധവുമായി രംഗത്ത് വന്നു.ഏഷ്യയിലെ ഏറ്റവും വലിയ മൺപാലങ്ങളിൽ ഒന്നാണ് കാഞ്ചിയാർ- അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴൽപാലം.മൂന്നരകോടി രൂപ ഉപയോഗിച്ച് നവീകരണം…

Read More

റോഡ് സുരക്ഷയ്ക്ക് വീണ്ടുമൊരു നിറംമാറ്റം; ഡ്രൈവിങ്ങ് സ്കൂൾ വണ്ടികൾക്ക് മഞ്ഞയടിക്കണം

ഡ്രൈവിങ് സ്കൂ‌ൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞ നിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് ശുപാർശ. ജൂലായ് മൂന്നിന് ചേരുന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിൽ (എസ്.ടി.എ) ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും 6000 ഡ്രൈവിങ് സ്‌കൂളുകളിലായി 30,000 വാഹനങ്ങളാണുള്ളത്. ഡ്രൈവിങ് സ്കൂൾ ഉടമകളെ സംബന്ധിച്ചിടത്തോളം സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. അതേസമയം റോഡ് സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിർബന്ധമാക്കുന്നതെന്ന് മോട്ടോർവാഹനവകുപ്പ് അധികൃതർ പറയുന്നു. വാഹനങ്ങൾ വേഗത്തിൽ തിരിച്ചറിയാൻ മറ്റു ഡ്രൈവർമാർക്ക് കഴിയും….

Read More

മാനസിക സമ്മർദ്ദം കാരണം മാറിനിന്നതാണ്; കോട്ടയത്ത് നിന്നും കാണാതായ എസ്.ഐ തിരിച്ചെത്തി.

കോട്ടയം : കോട്ടയത്ത് നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ തിരികെ എത്തി. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ രാജേഷ് ആണ് തിരികെയെത്തിയത്. ഇന്ന് രാവിലെയോടെ ഡ്യൂട്ടിയിൽ പ്രവേശിച്ചു. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയർക്കുന്നം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മാനസിക സമ്മർദ്ദം മൂലം മാറി നിന്നതാണെന്ന് രാജേഷ് മൊഴി നൽകി. വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിക്കുശേഷം ശനിയാഴ്ച രാവിലെ വീട്ടിലേക്കെന്നുപറഞ്ഞ് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽനിന്ന് മടങ്ങിയതായിരുന്നു. രാത്രി…

Read More

പഞ്ചായത്ത്/ മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025, വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം

പഞ്ചായത്ത്/ മുനിസിപ്പൽ തെരഞ്ഞെടുപ്പ് 2025, വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം 2024 ജൂൺ 6 മുതൽ 21 വരെ വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാം. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാവണം ആവശ്യമായ രേഖകൾ 1) വയസ്സ് തെളിയിക്കുന്നതിന്:ആധാർ കാർഡ്സ്കൂൾ സർട്ടിഫിക്കറ്റ്പാൻ കാർഡ്വിവാഹ സർട്ടിഫിക്കറ്റ്പാസ്പോർട്ട് ഇവയിൽ ഒന്ന് 2) താമസം തെളിയിക്കുന്നതിന് ഇവയിൽ ഒന്ന് 3) ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും 4) കോൺടാക്റ്റ് നമ്പർ 🫵🏻 കഴിഞ്ഞ…

Read More

ഫാദേഴ്സ് ഡേ ദിനത്തിൽ മകൻ്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്‌ത പിതാവ് ബൈക്കപടത്തിൽ മരിച്ചു

മുണ്ടക്കയം: മകൻ്റെ പിറകിൽ ബൈക്കിൽ ഇരുന്ന് യാത്ര ചെയ്‌ത പിതാവ് ബൈക്കും എതിരെവന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദാരുണമായി പരിക്കേറ്റ് മരണമടഞ്ഞു. ദേശിയ പാതയിൽ പെരുവന്താനം അമലഗിരിയിൽ വച്ചാണ് അപകടം ഉണ്ടയത്. മകൻ ഓടിച്ച ബൈക്കിന്റ് പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്‌തിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ നിന്ന് തെറിച്ചു വീഴുകയും, റോഡരികിലെ ബാരിക്കേഡിൽ തലയടിച്ചു ഗുരുതരമായി പരിക്കേറ്റു മരണമടയുകയും ചെയ്‌തു. ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ…

Read More

സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഒളിപ്പിച്ചുവെച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു

കുമളി : തേനി ജില്ലയിലെ കമ്പത്ത് ആറ് കിലോ കഞ്ചാവുമായി ദമ്പതികള്‍ അറസ്റ്റില്‍. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ ഒളിപ്പിച്ചുവെച്ച്‌ കഞ്ചാവ് വില്‍പന നടത്തുന്നതിനിടെയാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കമ്പം ശുലത്തേവർ തെരുവില്‍ രത്തിനമണി (53), ഭാര്യ ചിത്ര (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് ആറു കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു. കമ്പം എസ്.ഐ കോണ്ടണ്ട രാമന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് സ്വകാര്യ വ്യക്തിയുടെ മാവിൻതോപ്പില്‍ പരിശോധന നടന്നത്. പൊലീസ് എത്തുന്നതറിഞ്ഞ് കമ്പം സ്വദേശി സുരേഷ്, ഭാര്യ…

Read More

ഇടുക്കി പൈനാവിൽ വീടുകൾക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽ

ഇടുക്കി : പൈനാവ് 56 കോളനിയിൽ വീടുകൾക്ക് തീവെച്ച കേസിലെ പ്രതി പിടിയിൽ. നിരപ്പേൽ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്പോസ്റ്റിനു സമീപം പിടിയിലായത്. കൊച്ചുമലയിൽ അന്നക്കുട്ടിയുടെയും മകൻ ജിൻസിന്റെയും വീടുകൾക്കാണ് പ്രതി തീവെച്ചത്. അന്നക്കുട്ടിയുടെ മരുമകനാണ് പിടിയിലായ സന്തോഷ്. അന്നക്കുട്ടിയെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്താനും പ്രതി മുമ്പ് ശ്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് ഇന്ന് പുലർച്ചേ 4 മണിയോടെ വീടുകൾ അഗ്നിക്കിരയായത്. പൊള്ളലേറ്റ അന്നകുട്ടി തമ്പിയും മൂത്ത മകനും താമസിച്ചിരുന്ന വീടും,…

Read More

വില്ലേജ് ഓഫീസിൽ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ.

പെരുമ്പാവൂർ : അയ്യമ്പുഴ ചുള്ളി കോളാട്ടുകുടി ബിനോയ് (40)യെ ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ആറാം തീയതി പുലർച്ചെ അറക്കപ്പടി വില്ലേജ് ഓഫീസിന്റെ വാതിൽ കുത്തിത്തുറന്ന് നാല് ലാപ്ടോപ്പും ഒരു ബാറ്ററിയും മോഷ്ടിക്കുകയായിരുന്നു. മെയ്‌ 22 -ന്‌ ആണ് മോഷണക്കേസിൽ മൂവാറ്റുപുഴ ജയിൽ ശിക്ഷ കഴിഞ്ഞ് പ്രതി പുറത്തിറങ്ങിയത്.ഇയാളെ ചോദ്യം ചെയ്തതിൽ കഴിഞ്ഞ 23-ന് പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുനിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തതായും, ഈ മാസം 5 -ന് ഹൈക്കോർട്ട്…

Read More

ലോറി മറിഞ്ഞ് ഈരാറ്റുപേട്ട സ്വദേശി മരിച്ചു

മൂവാറ്റുപുഴ : നിയന്ത്രണം നഷ്ടപ്പെട്ട തടി ലോറി വൈദ്യുത പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ലോറിയിലെ സഹായി ഈരാറ്റുപേട്ട സ്വദേശി കുഴിവേലിപ്പറമ്പിൽ അബ്ദുൽ ലത്തീഫ് (50) ആണ് മരിച്ചത്. ഡ്രൈവർ ഈരാറ്റുപേട്ട നടക്കൽ സ്വദേശി വെങ്കടശ്ശേരി മാഹിൻ വി.എസ് (38) പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. മൂവാറ്റുപുഴ – തേനി സംസ്ഥാന പാതയിൽ രണ്ടാർകര ടാങ്ക് കവലക്ക് സമീപം വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് അപകടമുണ്ടായത്. കല്ലൂർക്കാട് ഭാഗത്ത് നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി…

Read More

പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസ്‌പരം ഏറ്റുമുട്ടി

കോട്ടയം : പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസപരം ഏറ്റുമുട്ടി. ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. മോട്ടോർ ബൈക്ക് പാർക്കിംഗുമായ സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഈ സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. സ്റ്റേഷനുള്ളിൽ വച്ചുണ്ടായ കയ്യാങ്കളിയിൽ ഒരാളുടെ തല പൊട്ടുകയും ചെയ്തു.ഇതിനിടെ തലയ്ക്ക് പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ പാത്തേക്കിറങ്ങി ഓടുകയും ചെയ്‌തു. വിവരം അറിഞ്ഞു ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിന ശേഷം സംഭവത്തിൽ 2 പോലീസുകാരെയും സസ്പെൻഡ് ചെയ്തതായി…

Read More