കോട്ടയം : പൊലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ തമ്മിൽ പരസപരം ഏറ്റുമുട്ടി. ചിങ്ങവനം പോലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാർ തമ്മിലാണ് ഏറ്റുമുട്ടിയത്. മോട്ടോർ ബൈക്ക് പാർക്കിംഗുമായ സംബന്ധിച്ച തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഈ സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്.
സ്റ്റേഷനുള്ളിൽ വച്ചുണ്ടായ കയ്യാങ്കളിയിൽ ഒരാളുടെ തല പൊട്ടുകയും ചെയ്തു.ഇതിനിടെ തലയ്ക്ക് പരിക്കേറ്റ ഒരു പോലീസ് ഉദ്യോഗസ്ഥൻ പാത്തേക്കിറങ്ങി ഓടുകയും ചെയ്‌തു. വിവരം അറിഞ്ഞു ഉന്നത ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിന ശേഷം സംഭവത്തിൽ 2 പോലീസുകാരെയും സസ്പെൻഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. .സിപിഒ മാരായ സുധീഷ് ബോസ്കോ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/qr/J4J6YPKWV6EZP1 #kottayam #policeman #chingavanampolicestation

