ചക്ക തലയിൽ വീണ് വ്യദ്ധൻ മരിച്ചു

ഇടുക്കി: ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു. ഇടുക്കി എട്ടാംമൈൽ കല്ലോലിക്കൽ ദാമോദരൻ നായർ(72) ആണ് മരിച്ചത്. ഞായർ പകൽ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ ചക്ക അടർന്ന് തലയിൽ പതിക്കുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . തങ്കമണി പൊലീസ് നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കൾ: രാധാകൃഷ്‌ണൻ, മനോജ്, അനൂപ്.☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

കനത്ത മഴയെ തുടർന്ന് വണ്ടിപ്പെരിയാർ നെല്ലിമലയിൽ വീടിന്റെ ഭിത്തി ഇടിഞ്ഞു വീണു; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു…

വണ്ടിപെരിയാർ നെല്ലിമല എം ജി കോളനിയിൽ ഇന്ന് വെളുപ്പിനെ രണ്ട് മണിയോടെയാണ് വീടിന്റെ മുൻവശത്തെ ഭിത്തി ഇടിഞ്ഞുവീണത്. വീട്ടിൽ കുട്ടികളും കിടപ്പുരോഗിയുമടക്കം 7പേരാണ് ഉണ്ടായിരുന്നത്. ഭിത്തി വീടിന്റെ വെളിയിലേയ്ക്ക് ഇടിഞ്ഞു വീണതിനാൽ വലിയ അപകടമാണ് ഒഴിവായത്. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1

Read More

തൊടുപുഴ നഗരസഭ ഭരണത്തിൽ സ്വന്തം ചെയർമാനെതിരെ എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം നാളെ

തൊടുപുഴ : നഗരസഭ ചെയർമാൻ കൈക്കൂലി കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് വിവാദത്തിലായ തൊടുപുഴ നഗരസഭ ഭരണത്തിൽ വീണ്ടും ട്വിസ്റ്റ്. മുന്നണിയും സി.പി.എം ജില്ലാ, ഏരിയ നേതൃത്വങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാതിരുന്ന നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് തന്നെ അവിശ്വാസ പ്രമേയം കൊണ്ടുവരും. എൽ.ഡി.എഫ് കൗൺസിലർമാർ തിങ്കളാഴ്‌ച കൗൺസിലിൽ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗീസ് പറഞ്ഞു. കൈക്കൂലി കേസിൽ പ്രതി ചേർക്കപ്പെട്ട നഗരസഭ ചെയർമാനോട് മുന്നണി ആവശ്യപ്പെട്ടിട്ടും…

Read More

മരം കടപുഴകി വീണു, തോട്ടം തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

അടിമാലി : മരം കടപുഴകി വീണു തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി അടിമാലിക്ക് അടുത്ത് പീച്ചാട് ആണ് സംഭവം. മാമലക്കണ്ടം സ്വദേശി ശാന്തയാണ് മരിച്ചത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Read More

കൊച്ചിയിൽ മഞ്ഞപ്പിത്തം ബാധിച്ച് ഗുരുതരാവസ്ഥ യിലിരുന്ന യുവതി മരിച്ചു

കൊച്ചി : വേങ്ങൂരിൽ മഞ്ഞപ്പിത്തം ബാധിച്ചു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൊപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.15 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. 75 ദിവസത്തോളമായി അഞ്ജന വെന്റിലേറ്ററിലായിരുന്നു. വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചവരുടെ എണ്ണം മൂന്നായി. അഞ്ജനയടക്കം മൂന്ന് പേർ ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്നു നാട്ടുകാരിൽ നിന്നടക്കം ധന സമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള…

Read More

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത

വടക്കൻ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ആന്ധ്രാപ്രദേശ് തീരത്തിനു സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി / മിന്നൽ കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യത ഒറ്റപെട്ട സ്ഥലങ്ങളിൽ ജൂലൈ 13 -17 വരെ ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും,…

Read More

അടിമാലി നർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് മയക്കുമരുന്നുകളുമായി അഞ്ച് യുവാക്കളെ പിടികൂടി.

എറണാകുളം ഇളങ്കുന്നപ്പുഴ സ്വദേശികളായ അജിത്ത് ബാബു, ജോമോൻ കെ ജെ, ആശിഷ് റ്റി എസ്സ്, അഖിൽ പ്രദീപ്, ആശിഷ് കെ എ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറാം പ്രതി അനന്ദുരാജ് പി ആർ നെ അറസ്റ്റ് ചെയ്തിട്ടില്ല. ഇവരിൽ നിന്ന് 10.85 ഗ്രാം മെത്താഫിറ്റമിൻ, 17.375 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്‌പെക്ടർ രാജേന്ദ്രൻ കെ നേതൃത്വം നൽകിയ പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ദിലീപ് എൻ കെ, പ്രിവൻ്റീവ് ഓഫീസർ ബിജു…

Read More

പെട്രോൾ പമ്പിന്റെ മുൻവശം പൊളിക്കാൻ നിർദേശം

ഇടുക്കി: ചപ്പാത്തിൽ മലയോര ഹൈവേ കൈയേറി നിർമിച്ച പെട്രോൾ പമ്പിൻ്റെ മുൻവശം പൊളിച്ചുനീക്കാൻ നിർദേശിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥർ ഉടമയ്ക്ക് നോട്ടീസ് നൽകി. പിഡബ്ല്യുഡി റോഡ് പുറമ്പോക്കിലെ 3 സെന്റ് സ്ഥലം കൈയേറിയത്. ഹൈവേ നിർമാണത്തിനായി പമ്പിന്റെ മുൻവശം പൊളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാൽ റവന്യു വകുപ്പിൻ്റെ അന്വേഷണത്തിൽ കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് രേഖകൾ ഉൾപ്പെടെ കോടതിയിൽ ഹാജരാക്കി. ഇതോടെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാൻ നിർദ്ദേശം കോടതി നൽകുകയായിരുന്നുവെന്ന് അയ്യപ്പൻകോവിൽ…

Read More

ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ.

കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഒരു ബോക്സ് ഹെറോയിനുമായി അബ്ദുൽ മുത്തലിബ് എന്നയാൾ അറസ്റ്റിലായി. മൂന്നു വർഷമായി ആലുവായിലും പെരുമ്പാവൂരിലും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം. എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനു പ്രതി അതീവ രഹസ്യമായി രാത്രിയിൽ മാത്രമാണ് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയുടെ പക്കൽ നിന്നും 10 ഗ്രാം ഹെറോയിനും ഹെറോയിൻ വിറ്റ് കിട്ടിയ 5500 രൂപയും പിടിച്ചെടുത്തു. 5 ഗ്രാമിന് മുകളിൽ ഹെറോയിൻ …

Read More