
ഇടുക്കി: ചക്ക തലയിൽ വീണ് വൃദ്ധൻ മരിച്ചു. ഇടുക്കി എട്ടാംമൈൽ കല്ലോലിക്കൽ ദാമോദരൻ നായർ(72) ആണ് മരിച്ചത്. ഞായർ പകൽ മൂന്നോടെയാണ് സംഭവം. പുരയിടത്തിലെ പ്ലാവിൽ നിന്ന് ചക്കയിടാനായി എത്തിയതായിരുന്നു ഇദ്ദേഹം. ഏണി ചാരുന്നതിനിടെ ചക്ക അടർന്ന് തലയിൽ പതിക്കുകയായിരുന്നു. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു . തങ്കമണി പൊലീസ് നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചിന്നമ്മ. മക്കൾ: ലേഖ, ജയശ്രീ, ശ്രീകല. മരുമക്കൾ: രാധാകൃഷ്‌ണൻ, മനോജ്, അനൂപ്.
☎️📲 ചരമ അറിയിപ്പുകളും, വാർത്തകളും, പംക്തികളും നൽകുവാനായി chat with📲☎️ – https://wa.me/message/FJXDNGIRM3KGN1